ഇൻഡോ അമേരിക്കൻ മലയാളി ചേംബർ ഓഫ്  കൊമേഴ്‌സിനു പുതിയ അഡ്‌ഹോക് കമ്മിറ്റി നിലവിൽ വന്നു. ഡിസംബർ മുപ്പതിന് ന്യൂ യോർക്കിലുള്ള സാഫ്രോൺ റസ്റ്റോറന്റിൽ കൂടിയ കമ്മിറ്റയുടെ യോഗത്തിലാണ് സുപ്രധാനമായ ഈ തീരുമാനം ഉണ്ടായത്. നിലവിലെ ഭരണ സമിതി പ്രസിഡന്റായ മാധവൻ ബി നായർ, സെക്രട്ടറി  ജോയ് ഇട്ടൻ എന്നിവർ നേതൃത്വം നൽകിയ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ അഡ്‌ഹോക് കമ്മിറ്റിയെ വാർഷിക പൊതുയോഗമായ മാർച്ചു പന്ത്രണ്ട് വരെ തെരഞ്ഞെടുത്തത്.

മാധവൻ ബി നായർ, ജോയ് ഇട്ടൻ എന്നിവർ ഫൊക്കാനയുടെ പ്രവർത്തനങ്ങളിൽ സജീവമാകുന്നതിനാൽ ചേംബർ ഓഫ് കൊമേഴ്സിന്റെ പ്രവർത്തനങ്ങളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുവാൻ സാധിക്കില്ല എന്ന് മാധവൻ ബി നായർ അറിയിച്ചു. അടുത്ത വിപുലമായ ജനറൽ ബോഡി മീറ്റിംഗുവരെ സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായിട്ടാണ് അഡ്‌ഹോക് കമ്മിറ്റിയെ തെരഞ്ഞെടുത്തത്. വി. ഉലഹന്നാൻ പ്രസിഡന്റ്, ചാൾസ് ആന്റണി  സെക്രട്ടറി, സുധാകർ മേനോൻ ട്രഷറർ ആയി പുതിയ കമ്മിറ്റി നിലവിൽ വന്നു.

ഇൻഡോ അമേരിക്കൻ മലയാളി ചേംബർ ഓഫ്  കൊമേഴ്‌സിന്റെ വിപുലമായ യോഗം 2017 മാർച് 12 തീയതി ഞായറാഴ്ച നടക്കുമെന്നും, പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി പുതിയ അഡ്‌ഹോക് കമ്മിറ്റിക്കു എല്ലാ ഭാവുകങ്ങളും നേരുന്നതുമായി മാധവൻ ബി നായർ, ജോയ് ഇട്ടൻ എന്നിവർ ചേർന്ന് അറിയിച്ചു.

സംഘടനയുടെ തുടർ പ്രവർത്തനങ്ങൾ അറിയുവാനും ലൈഫ് മെമ്പർഷിപ്പ് അംഗംങ്ങൾ ആകുവാനും സെക്രട്ടറി ചാൾസ് ആന്റണിയെ ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് 845 642 4409

LEAVE A REPLY

Please enter your comment!
Please enter your name here