കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ  മനസ്സിൽ ഏറ്റിയ ജന നേതാവാണ്  അദ്ദേഹം. അദേഹത്തെ ഒരു വിഭാഗത്തിന്റെ നേതാവാക്കി ഇല്ലാതാക്കുവാൻ ഇനിയും ആരും ശ്രമിക്കരുതേ. ശ്രീ ഉമ്മൻ ചാണ്ടിയും ശ്രീ രമേശ്  ചെന്നിത്തലയും ശ്രീ .വി.എം .സുധിരനും ഒരുമയോട്  കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തെ നയിക്കണമെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വവും കേരളത്തിലെ സാധാരണ കോൺഗ്രസ് പ്രവർത്തകരും ആഗ്രഹിക്കുന്നത്. ഈ നേതാക്കളെ സാർത്ഥതാല്പര്യത്തിനുവേണ്ടി ബ്രാക്കറ്റുകൾക്കുള്ളിൽ  ഒതുക്കാൻ  ശ്രമിക്കരുത് …..!!!!!!!!

ആദരണിയനായ ശ്രി.കെ. കരുണാകരന്റെ കാലഘട്ടത്തിനു ശേഷം കേരളത്തിന്റെ ഹൈക്കമാൻഡ് ശ്രീ.ഏ.കെ.ആന്റണിയാണന്ന് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. ഏ.കെ.ആന്റണിയുടെ ആദർശ്ശപരിവേഷവും ഉമ്മൻ ചാണ്ടിയൂടെ പ്രായോഗിക നിലാപാടുകളും ആയിരുന്നു ഒരു കാലഘട്ടത്തിൽ കേരള സമൂഹത്തിന്റെ മുന്നിലും കോൺഗ്രസ്‌ പ്രവർത്തകരുടെ ഇടയിലും അവർക്ക്‌ സ്വികാരൃത ഉണ്ടാക്കികൊടുത്തത്‌. കെ.കരുണാകരൻ എന്ന തന്ത്രശാലിയായ രാഷ്ടിയ നേതാവുമായി യോജിക്കേണ്ടടുത്ത്‌ യോജിച്ചും വിയോജിക്കെണ്ടടുത്ത്‌ വിയോജിച്ചും സംഘടനയുടെ പൊതുനന്മക്കു വേണ്ടി അവർ കുട്ടായി എടുത്തിട്ടുള്ള നിലാപാടുകൾക്കൊപ്പും കോൺഗ്രസ്‌ പ്രവർത്തകർ അണിനിന്നിട്ടുണ്ട്‌. അതിനെ ഒരു ഉദാഹരണും ആയിരുന്നു ശ്രി. രമേശ്‌ ചെന്നിത്തല കെ. പി .സി .സി പ്രസിഡന്‍റും ശ്രി.ഉമ്മൻ ചാണ്ടി പാർലമെന്റ്റി പാർട്ടി ലിഡറായും കേരളത്തിലെ കോൺഗ്രസിനെ നയിക്കട്ടെ എന്ന കോൺഗ്രസ്‌ നേത്രുത്വത്തിന്റെ തിരുമാനും.

യുഡിഎഫ് സര്‍ക്കാരിന്‍റെ പതനത്തിന് ആരാണ് ഉത്തരവദികള്‍?സ്വയം അത്മവിമര്‍ശനം നടത്തുവാന്‍ തയ്യാറായാല്‍ അവരവര്‍ക്ക് അത് സ്വയം ബോധ്യമാകും!!കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച അട്ടിമറിച്ചത് സ്വന്തം സര്‍ക്കാരിലും   പാർട്ടിയിൽ തന്നെ  ഉള്ളവരും ആണന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത് .ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും വിശ്യാസത്തില്‍ എടുക്കാത് നടത്തിയ നടപടീകളും വിദ്യാർത്ഥി യുവജനപ്രസ്‌ഥാനങ്ങൾ ഉൾപ്പെടെയുള്ള പോഷക സംഘ‌ടനകളെ  വന്ധ്യംകരിച്ചതുമാണ്  ഈ പ്രസ്ഥനത്തെ  ഈ കോലത്തിൽ എത്തിച്ചത് .

എന്തായാലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു അത് ബോധ്യമായി തുടങ്ങിയെന്ന് ഡി സി സി പ്രസിഡ്ന്റ് മാരുടെ നിയമന ലിസ്റ്റ് കാണുന്ന എതൊരാള്‍ക്കും മനസ്സിലാകും.. ഇപ്പോഴും ലിസ്റ്റില്‍ വന്നവരുടെ പേരിന്റെ കൂടെ ബ്രക്കറ്റ് ഇടുവാന്‍ ചില ശ്രമം നടക്കുന്നുണ്ട്.

ഇപ്പോള്‍ ഡി.സി.സി പ്രസിഡന്റുമാരായി നിയമിതരായവര്‍ എല്ലാം വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലുടെ കടന്നു വന്നവരും മികവ് തെളിയിച്ചിട്ടുള്ളവരും ആണ്. എന്തുകൊണ്ടും ഈ പദവിക്ക് യോഗ്യരും ആണ് ..

image2

കോൺഗ്രസ് ഹൈക്കമാൻഡിന്റെ തിരുമാനും ശരിയാണന്നുള്ളതും അത് കോൺഗ്രസ് പ്രവർത്തകർ അംഗീകരിച്ചു എന്നതിന്റെ തെളിവാണ് ഇന്നലെ കേരളത്തിലെ പതിനാല് ജില്ലാ കേന്ദ്രങ്ങളിൽ നടന്ന സമരത്തിലെ ജന പങ്കാളിത്തും ഉമ്മന്‍ ചാണ്ടിയും വി.എം.സുധിരനും രമേശ് ചെന്നിത്തലയും ഒരുമയോടെ ഈ പ്രസ്ഥാനത്തെ നയിക്കുന്നതു കാണാനാണ് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇഷ്ടപ്പെടുന്നത്.. നഷ്ടപ്പെട്ടു പോയ പഴയ പ്രതാപത്തിലെക്ക് കോണ്‍ഗ്രസ് പ്രസ്ഥനത്തിനു തിരികെവരുമെങ്കില്‍ ഈ നിലപാടിനെ ആശ്രയിച്ചിരിക്കും.

മുൻ കാലങ്ങളിലെ പോലെ കേരളത്തിലെ ഗ്രൂപ്പ്‌ നേത്രുത്തങ്ങളെ വിശ്വസത്തിൽ എടുത്തുകൊണ്ട്‌ എല്ലാവർക്കും സ്വികാര്യമായ ഒരു ഫോർമുല രൂപപെടുത്തിയെടുക്കുവാൻ ശ്രീ ഏ.കെ.ആന്റണി മുൻ കൈ എടുത്തില്ലങ്കിൽ കേരളത്തിലെ കോൺഗ്രസ്‌ അടുത്തകാലത്തൊന്നും ഗുണം പിടിക്കുമെന്ന് തോന്നുന്നില്ല!!!

ഗ്രൂപ്പുകള്‍ വഴി പാര്‍ട്ടിയെ വളര്‍ത്തേണ്ട കാലഘട്ടം അവസാനിച്ചെന്ന തിരിച്ചറിവും പാര്‍ട്ടിയ്ക്കുള്ളില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ ഉയര്‍ന്നുവരുന്ന വികാരവും എന്തുകോണ്ട് നമ്മുടെ നേതാക്കൾക്ക് മാത്രം മനസ്സിലാക്കുവാന്‍ ക്‌ഴിയുന്നില്ല!! ഗ്രൂപ്പിന് പകരം പാര്‍ട്ടിയ്ക്ക് ഗുണമുള്ള എല്ലാ പ്രവര്‍ത്തകരെയും നേതാക്കളെയും പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന സമീപനം ഇനിയെങ്കിലും ഈ നേതാക്കന്മാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുമോ?

image1

LEAVE A REPLY

Please enter your comment!
Please enter your name here