മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ് എംപിയുടെ മരണം മറച്ചുവെച്ച ആര്‍.എം.എല്‍. ആശുപത്രി അധികൃതരുടെ നടപടി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു ആര്‍എസ്പി അംഗം എന്‍.കെ.പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി. ഇ. അഹമ്മദിന്റെ  മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും കുടുംബാംഗങ്ങളെപ്പോലും കാണിക്കാന്‍ കൂട്ടാക്കില്ലെന്നും ഇത് ചര്‍ച്ച ചെയ്യണമെന്നുമാണ് ആവശ്യം.

കേന്ദ്രമന്ത്രിയായിരുന്ന അഹമ്മദിനോട് അവസാന സമയം വരെ കേന്ദ്രസര്‍ക്കാര്‍ അനാദരവാണ് കാട്ടിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആയ എംപിയെ കാണാന്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും അനുവദിച്ചിരുന്നില്ല.
ബജറ്റ് അവതരണം മുടങ്ങരുതെന്നു കരുതി ഇ. അഹമ്മദിന്റെ മരണവിവരം കേന്ദ്രസര്‍ക്കാര്‍ മറച്ചുവെക്കുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ബജറ്റ് അവതരണ തലേന്ന് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ് ആശുപത്രിയിലായഅദ്ദേഹത്തെ വെന്റിലേറ്ററിലാക്കി. ബന്ധുക്കളെപോലും കാണാന്‍ അനുവദിച്ചില്ല. മതപരമായ അനുഷ്ഠാനങ്ങള്‍ക്കു പോലും സമ്മതിച്ചില്ലെന്നുമാണ് ആരോപണം.
ഡല്‍ഹിയില്‍ നടന്ന അനുശോചനയോഗത്തില്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്റണി, സീതാറാം യെച്ചൂരി തുടങ്ങിയവരും സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
ഇ. അഹമ്മദിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഡല്‍ഹിയിലെ വസതിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കുടുംബാംഗങ്ങള്‍ ആശുപത്രിയിലെ ദുരനുഭവത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here