ലോസ് ആഞ്ചലസ്: മുസ്ലീം ഭൂരിപക്ഷമുള്ള ഏഴു രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന താല്‍ക്കാലിക കുടിയേറ്റ നിയന്ത്രണ നിരോധന ഉത്തരവ് യൂണിസെഫിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് യൂണിസെഫ് ഗുഡ് വില്‍ അംബാസിഡറും, ഹോളിവുഡ് താരവുമായ പ്രിയങ്ക ചോപ്ര പരാതിപ്പെട്ടു. പ്രസിഡന്റ് ട്രമ്പിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് നിരോധിതരാഷ്ട്രങ്ങളിലെ നിര്‍ധനരും, നിരാശ്രയരുമായ കുട്ടികളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുമെന്നത് വ്യക്തിപരമായി എന്നേയും ബാധിക്കുമെന്ന് പ്രിയങ്ക പറഞ്ഞു.

പ്രസിദ്ധ ഹോളിവുഡ് താരങ്ങളായ ജനിഫര്‍ ലോറന്‍സ്, ഏഷ്ടണ്‍ കുച്ചര്‍, ജോണ്‍ ലജന്റ് തുടങ്ങിയവര്‍ ഇതിനകം തന്നെ ട്രമ്പിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തികഴിഞ്ഞു. ട്രമ്പിന്റെ ഉത്തരവിനെതിരെ പ്രതികരിക്കുവാന്‍ കൂടുതല്‍ പേര്‍ രംഗത്തിറങ്ങണമെന്ന് പ്രിയങ്ക ചോപ്ര വികാര നിര്‍ഭരമായ ബ്ലോഗ് പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചു.

മതാടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് നേരെ വിവേചനമരുതെന്നും, രാഷ്ട്രീയക്കാര്‍ കുട്ടികളെ വേട്ടയാടല്‍ അനുവദിക്കരുതെന്നും പ്രിയങ്ക തുടര്‍ന്ന് ആവശ്യപ്പെടുന്നു.

2016 ഡിസംബറില്‍ യുണൈറ്റഡ് നാഷ്ണല്‍സ് ആസ്ഥാനമായ ന്യൂയോര്‍ക്കില്‍ യൂനിസെഫിന്റെ (UNICEFS) 70-ാം വാര്‍ഷീകാഘോഷ ചടങ്ങില്‍ വെച്ചാണ് പ്രിയങ്കയെ ഗ്ലോബല്‍ ഗുഡ് വില്‍ അംബാസിഡറായി നിയമിച്ചത്.

priyaka3

LEAVE A REPLY

Please enter your comment!
Please enter your name here