ചിക്കാഗോ: നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഫാമിലി കോൺഫ്രൻസിനൊരുക്കമായി ഉപന്യാസ മത്സരം നടത്തുന്നു.

ജൂൺ 30 മുതൽ ജൂലൈ 2 വരെ ചിക്കാഗോയിൽ വച്ച് നടത്തപെടുന്ന ഫാമിലി കോൺഫറൻസിന്റെ ആപ്തവാക്യമായ “FOSTERING FAITH AND TRADITIONS IN THE KNANAYA FAMILIES” അഥവാ “വിശ്വാസവും പാരമ്പര്യങ്ങളും ക്നാനായ കുടുംബങ്ങളിൽ പരിപോഷിപ്പിക്കുക” എന്നവിഷയത്തെ ആസ്പദമാക്കിയാണ് ഉപന്യാസ മത്സരം നടത്തപ്പെടുന്നത്. ക്നാനായ കാത്തലിക്ക് റീജിയണിലെ എല്ലാവർക്കും പങ്കെടുക്കുവാൻ അവസരം നൽകുന്ന ഉപന്യാസ മത്സരം മലയാളത്തിലും ഇംഗ്ലീഷിലും രണ്ടു വിഭാഗങ്ങളെയും Adults (25 വയസ്സിനു മുകളിൽ പ്രായമുള്ളവർ), Young Adults (21 നും 25 നും ഇടയിൽ പ്രായമുള്ളവർ), Youth (17 നും 21 നും ഇടയിൽ പ്രായമുള്ളവർ), Teens (12 നും 17 നും ഇടയിൽ പ്രായമുള്ളവർ ) children ( 12 വയസ്സിനു താഴെ പ്രായമുള്ളവർ) എന്നീ ഉപവിഭാഗങ്ങളായും തിരിച്ചാണ് മത്സരങ്ങൾ നടത്തപ്പെടുക.

വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഫാമിലി കോൺഫ്രൻസ് വേദിയിൽ വച്ച് നല്കപ്പെടുന്നതായിരിക്കുമെന്നും തെരെഞ്ഞെടുക്കപ്പെട്ട ലേഖനങ്ങൾ ഫാമിലി കോൺഫറൻസിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീറിൽ പ്രസിദ്ധീകരിക്കുന്നതുമായിരിക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർ തങ്ങളുടെ രചനകൾ അയച്ചുകൊടുക്കേണ്ട അവസാന ദിവസം ഏപ്രിൽ 30 ആണ്. വിലാസം ഫാ. ഫോബൻ വട്ടംപുറത്ത് (bobanvt2000@yahoo.co.in).

famconfposternew

LEAVE A REPLY

Please enter your comment!
Please enter your name here