രണ്ട് കണ്ണുകളും മൂടിക്കെട്ടി തുലാസും കയ്യിലേന്തി നിൽക്കുന്ന രൂപമേ…. എനിക്കുള്ള നീതിയും നിന്റെ കയ്യിലെ ആ തുലാസിൽ തന്നെയാണ്………. കണ്ണുകളിൽ നിറയുന്നത് കണ്ണീരല്ല… എന്റെ ഹൃദയമാണ് നീതിപീഠമേ… കണ്ണീർ വറ്റിയ കണ്ണുകളുമായി പേറ്റുനോവിന്റെ തേങ്ങലേർമ്മിപ്പിച്ച് വീണ്ടും കൺമുന്നിൽ അമ്മ! അവസാനമായി അമ്മയോട് സംസാരിച്ച ആ രാത്രി! വയ്യ ഓർമ്മിക്കാൻ!

“ഗോവിന്ദച്ചാമി ” – അതാ പ്രതിക്കൂട്ടിലേക്ക് കയറുന്നു അവൻ….. ആ ഒറ്റക്കയ്കളും ചോരക്കണ്ണുകളും! കുറ്റിക്കാടിന്റെ മറപറ്റിയ റെയ്ൽ പാളത്തിലൂടെ മനസ്സ് ഓടുകയാണ്…… ഇല്ല ഒന്നും കേൾക്കുന്നില്ല….

വാദപ്രതിവാദങ്ങളേക്കാൾ മീതെയായിരിക്കുന്നു …. കുറ്റിക്കാടിന്റെ ആർത്ത നാദം….. കഴുത്തിലൊരു താലി ! സുരക്ഷിതത്വം – ഇതായിരുന്നു എന്റെ സ്വപ്നം. അന്ന് വീട്ടിലേക്ക് പുറപ്പെടുമ്പോഴും മനം നിറയെ മംഗല്യ മാ യി രു ന്നു. ജനലഴികളോട് പറ്റിച്ചേർന്ന് മുഖത്തു തൊട്ടു രുമ്മുന്ന കാറ്റിൽ അമ്മയുടെ മണമുണ്ടായിരുന്നു. വേഗമൊന്ന് നാട്ടിലെത്താൻ കൊതിച്ച എന്നെ എന്നെന്നേക്കുമായി യാത്രയാക്കിയ …. ആ ഒറ്റക്കൈകൾ !പ്രതിക്കൂട്ടിൽ നിൽക്കുമ്പൊഴും യാതൊരു കൂസലുമില്ല അവന്…… നീ കണ്ടോ നിനക്ക് വധശിക്ഷ വിധിക്കുന്നത് കേട്ട് നീ കരയുന്നത് കാണാൻ !ഇന്നത്തെ ഒരൊറ്റ ദിവസത്തിന് വേണ്ടിയാണ് എന്റെ ആത്മാവ് ഇന്നുമിവിടെ വന്നത്……” തെളിവുകളുടെ അഭാവത്തിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ധാക്കിയിരിക്കുന്നു” _ ഇല്ല കാതുകൾ കള്ളം പറയാണ്…….. അമ്മ…അമ്മ കരയുന്നു. മഞ്ഞപ്പല്ലുകൾ കാണിച്ച് ഒറ്റക്കയ്യും വീശി പോലീസ് പ്രൊട്ടക്ഷനിൽ പുറത്തേക്ക് നടന്ന അവന്റെ കണ്ണുകളിൽ വീണ്ടും.,,,, “അതേ കാമം”………..!

കണ്ണ് മൂടിക്കെട്ടിയ നീതിപീഠത്തിന്റെ തുലാസിൽ വീണ്ടും ഞാൻ പീഡിപ്പിക്കപ്പെട്ടു……….! അവനുള്ളിടത്തോളം ഇനിയും ഞാനുണ്ടാവും…. നിങ്ങളുടെ മകളിലൂടെ.,, അമ്മയിലൂടെ… പെങ്ങളിലൂടെ…… ഞാൻ! സൗമ്യ !
…………..
* ശബ്ന ഷഫീഖ് *

LEAVE A REPLY

Please enter your comment!
Please enter your name here