അമേരിക്കൻ മലയാളികൾ കാത്തിരുന്ന ഏറ്റവും വലിയ ഷോ ദിലീപ് ഷോ 2017 ന്റെ ആദ്യ അവതരണം ചരിത്രവിജയം. ടെക്സാസിലെ ഓസ്റ്റിനിൽ (TX Gateway Church Austin, 7104 McNeil Dr, Austin, TX 78729) ഇന്നലെ നിറഞ്ഞ സദസിൽ നടന്ന ഷോ അക്ഷരാത്ഥത്തിൽ ഓസ്റ്റിൻ നഗരത്തെ ചിരിക്കടലാക്കി മാറ്റുകയായിരുന്നു. മൂന്ന് മണിക്കൂർ കാണികളെ ചിരിയുടെയും, ചിന്തയുടെയും, നടന്ന വൈഭവത്തിന്റെയും ലോകത്തിലേക്കു കൂട്ടിക്കൊണ്ടു പോയ ഷോ ആയിരുന്നു നടന്നത്. മലയാളത്തിന്റെ ന്യൂ ജെൻ ഹാസ്യ സാമ്രാട്ടുകളായ ദിലീപ്പ്, നാദിർഷ, പിഷാരടി, ധർമ്മജൻ, കൊല്ലം സുധി, സുബി സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ അവതരിപ്പിക്കപ്പെട്ട സ്കിറ്റുകളെല്ലാം പുതിയ വിഷയങ്ങൾ അടങ്ങിയതായിരുന്നു. കാവ്യാമാധവൻ, നമിത പ്രമോദ്, ദിലീപ് എന്നിവരോടൊപ്പം ഏഷ്യാനെറ്റ് തകധിമിയിലൂടെ വിജയികളായ താരങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങൾ എന്നിവയെല്ലാം കാണികളുടെ മനം കവർന്നു. റിമി ടോമിയും സംഘവും അവതരിപ്പിച്ച ഗാനങ്ങൾ എല്ലാം കാണികളുടെ മനം കവർന്നു.
ഓസ്റ്റിനിൽ നടന്ന ഷോ വാൻ വിജയമാക്കുവാൻ സാധിച്ച എല്ലാവർക്കും ദിലീപും, നാദിർഷയും, ഓസ്റ്റിൻ ഷോ ഓർഗനൈസർ ഡോക്ടർ അനീഷ് , യു ജി എം എന്റർട്രൈനേഴ്സും നന്ദി അറിയിച്ചു. തുടർന്നും നടക്കുന്ന എല്ലാ ഷോയ്ക്കും എല്ലാ മലയാളികളുടെയും സഹകരണവും, പ്രോത്സാഹനവും ഉണ്ടാകണമെന്ന് ദിലീപ് അഭ്യർത്ഥിച്ചു.
മിക്കവാറും ഷോകൾ എല്ലാം കേരളത്തിൽ ജീവകാരുണ്യ പ്രവർത്തങ്ങൾക്കായി നടത്തപ്പെടുന്നതാണ്. അതുകൊണ്ടു തന്നെ ഷോ വിജയിപ്പിക്കേണ്ടത് എല്ലാവരുടെയും കടമയാണ്. അതിനായി എല്ലാ വേദികളിലും അവതരണത്തിൽ പുതുമ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് ഷോ ഡയറക്ടർ നാദിർഷ പറഞ്ഞു.
ഒരു ഷോ അമേരിക്കയിൽ എത്തിക്കുക എന്നതിന് പിന്നിൽ ഒരു വര്ഷത്തെ അധ്വാനം ഉണ്ട്. സാങ്കേതിക വിദ്യ സമ്പുഷ്ടമായ ഈ കാലഘട്ടത്തതിൽ അതിനനുസരിച്ചു ഒരു ഷോ കൊണ്ടുവരുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം. അവയെല്ലാം ഭംഗിയായി നിർവഹിച്ചു ദിലീപ് ഷോയുടെ ആദ്യ അവതരണം ഏറ്റവും മനോഹരമാക്കി മാറ്റുവാൻ സഹായിച്ച എല്ലാ മലയാളി കുടുംബങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതെയി യു ജി എം എന്റർട്രൈനഴ്സ് ഒരിക്കൽ കൂടി നന്ദി അറിയിച്ചു.
ദിലീപ്, നാദിർഷ, രമേഷ് പിഷാരടി, ധർമ്മജൻ, സുധി കൊല്ലം, സുബി സുരേഷ്, ഹരിശ്രീ യൂസഫ്, ഏലൂർ ജോർജ്, റോഷൻ ചിറ്റൂർ, സമദ് ,കാവ്യാമാധവൻ, നമിത പ്രമോദ്, തുടങ്ങി 26 ൽ പരം കലാകാരന്മാർ അണിനിരക്കുന്ന മെഗാ ഷോ ഇനിയും പതിനഞ്ചു വേദികളിൽ അമേരിക്കയിലും കാനഡയിലുമായി നടക്കും. ജയറാം ഷോ 2015 നുശേഷം യുജിഎം എന്റർടൈൻമെന്റ് അണിയിച്ചൊരുക്കുന്ന നാലാമത്തെ സംരംഭമാണ് ദിലീപ് ഷോ.