വാഷിങ്ടന്‍: നാളെയും മറ്റന്നാളും (ജൂണ്‍ 25, 26) അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിച്ചേരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്നതിന് ഇന്ത്യന്‍ സമൂഹം ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി യുഎസ്എ ലീഡര്‍ എ. പ്രസാദ് പറഞ്ഞു.

പോര്‍ച്ചുഗലില്‍ പ്രധാനമന്ത്രി ആന്റോണിയോ കോസ്റ്റയുമായുള്ള ചര്‍ച്ചയ്ക്കു ശഷമാണു മോദി യുഎസിലെത്തുന്നത്. പ്രധാനമന്ത്രി തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തും. 27നു നെതര്‍ലന്‍ഡ്‌സിലെത്തും. അമേരിക്കയിലെ വിവിധ കമ്പനി മേധാവികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.  ട്രമ്പ് പ്രസിഡന്റായശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കന്‍ യാത്രയാണിത്. തിരഞ്ഞെടുക്കപ്പെട്ടശേഷം മൂന്നുതവണ ട്രമ്പ് മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നു.

ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയ്ക്ക് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറും യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനുംഅന്തിുമ രൂപം നല്കും ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ യുഎസ് ശ്രമിക്കുകയാണെന്നും ഒട്ടേറെ മേഖലകളില്‍ ഇരു രാജ്യങ്ങള്‍ക്കും പരസ്പര സഹകരണം നിലവിലുണ്ടെന്നും യുഎസ് വിദേശകാര്യവക്താവ് ഹീതര്‍ നോററ്റ്പത്രസമ്മേളനത്തില്‍ പറഞ്ഞു.

നാളെ (ശനി) ഉച്ചക്കു രണ്ടു മണിക്ക് ഇന്ത്യന്‍ അംബാസഡറുടെ നേത്രുത്വത്തില്‍ ജനങ്ങളുടെ സ്വീകരണമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മോദിയുടെ ആരാധകരും പാര്‍ട്ടി അംഗങ്ങളും വാഷിങ്ടനില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് വ്യവസായ പുരോഗതിക്ക് മോദിയും ട്രംപും എന്തെല്ലാം കരാറുകളില്‍ ഒപ്പുവയ്ക്കുമെന്ന് കാത്തിരിക്കുകയാണ്. യുഎസും ഇന്ത്യയും തമ്മില്‍ സുദൃഢബന്ധം സ്ഥാപിക്കുവാന്‍ തന്റെ സന്ദര്‍ശനത്തിനു കഴിയുമെന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here