ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേരില്‍ ഇന്ത്യയില്‍ ഒരു ഗ്രാമത്തിന് പേര്. കാരണം പണം തന്നെ. യുഎസില്‍ നിന്നുള്ള സാമ്പത്തിക സഹായം പ്രതീക്ഷിച്ചാണ് ഹരിയാനയിലെ മേവാത് ജില്ലയിലെ മീറോറ ഗ്രാമത്തെ സന്നദ്ധ സംഘടനയായ സുലഭ് ട്രംപ് ഗ്രാമമായി മാറ്റാന്‍ ശ്രമിചച്ത്. എന്നാല്‍ ഇത് ജില്ലാ ഭരണകൂടം തടഞ്ഞു. നിയമവിരുദ്ധം എന്നു ചൂണ്ടിക്കാട്ടി ഉത്തരവിറങ്ങിയതോടെ, സുലഭ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച സ്ഥലനാമ ബോര്‍ഡുകള്‍ എടുത്തുമാറ്റി. മീറോറയെ ‘ട്രംപ് സുലഭ് ഗ്രാമം’എന്നു പുനര്‍നാമകരണം ചെയ്യാന്‍ അനുമതി തേടി ഹരിയാന മുഖ്യമന്ത്രിക്ക് എഴുതിയിട്ടുണ്ടെന്നും സുലഭ് അറിയിച്ചു.

യുഎസ് ആസ്ഥാനമായ രാജ്യാന്തരകമ്പനികളില്‍നിന്നും സംഘടനകളില്‍നിന്നും ഫണ്ട് സമാഹരണം ലക്ഷ്യമിട്ടാണു കഴിഞ്ഞ 23നു സുലഭ് സ്ഥാപകന്‍ ബിന്ദേശ്വര്‍ പഥക് വാഷിങ്ടനില്‍ പേരുമാറ്റല്‍ പ്രഖ്യാപനം നടത്തിയതെന്നു പറയുന്നു. ഗുരുഗ്രാമില്‍നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് മീറോറ ഗ്രാമം. ജനസംഖ്യ: 1800.

LEAVE A REPLY

Please enter your comment!
Please enter your name here