ന്യൂയോര്‍ക്ക്, ചിക്കാഗോ:അമേരിക്കൻ മലയാളികള്‍ക്ക് താരനിശകളുടെ പുതു ചരിത്രം സമ്മാനിച്ച നാഫാ ഫിലിം അവാര്‍ഡ് 2017 കാണികളെ ആവേശ തിമിർപ്പിലാക്കി. വിണ്ണിൽ നിന്നും മണ്ണിലേക്കു താരങ്ങൾ ഇറങ്ങിവന്ന രണ്ടു ദിനങ്ങൾ ആണ് കടന്നുപോയത്. ന്യൂയോർക്കിലും ചിക്കാഗോയിലെ നടന്ന വർണ്ണാഭമായ താര നിശകൾ ആവേശത്തോടെയാണ് കാണികൾ ആസ്വദിച്ചത്. ഫ്രീഡിയ എന്റര്ടെയ്ന്റ്മെന്റും കോണ്‍ഫിഡന്റ് ഗ്രൂപ്പും നൂറില്‍പരം കലാകാരന്മാര്ക്കൊപ്പം ഒന്നിക്കുന്ന കലാമാമാങ്കത്തിന് ജൂലൈ 21ന് കപ്പൽ യാത്രയോടെ തുടക്കമായിരുന്നു. 22ന് ന്യൂയോര്‍ക്കിലും 23ന് ചിക്കാഗോയിലും നടന്ന കലാസന്ധ്യയ്ക്ക് അമേരിക്കൻ മലയാളികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അമേരിക്കന്‍ മലയാളികള്‍ക്ക് സ്റ്റേജ് ഷോകള്‍ക്ക് പുതിയ ചരിത്രം രചിച്ച ഡോ. ഫ്രീമു വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടന്ന കലാമാമാങ്കമായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ താരനിശകള്‍ സംഘടിപ്പിച്ച് അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചു. കേരളത്തില്‍ പല പ്രശസ്ത ചാനലുകള്‍ക്ക് വേണ്ടി താര നിശകള്‍ സംഘടിപ്പിച്ചിട്ടുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പുമായി ചേര്‍ന്ന് അമേരിക്കയില്‍ രണ്ടാമത് ചലച്ചിത്ര പുരസ്കാര നിശയും, താരസംഗമവും, അതോടൊപ്പം വിവിധ കലാപരിപാടികൾക്കൊപ്പം മലയാളത്തിന്റെ ജനപ്രിയ ചാനൽ ആയ ഫ്ളവേഴ്സ് ചാനലൈന്റെ ഔദ്യോഗിക ഉത്ഘാടനം കൂടിയായിരുന്നു നാഫാ അവാർഡ് നിശയ്ക്കൊപ്പം നടന്നത്. ന്യൂയോർക്കിലും, ചിക്കാഗോയിലെ നടന്ന ഈ കലാ സന്ധ്യ ഫ്ളവേഴ്സ് ചാനൽ പ്രക്ഷേപണം ചെയ്യും.
ഓസ്കാര്‍ അവാര്‍ഡിന്റെ മാതൃകയില്‍ ഒരുക്കുന്ന അവാര്‍ഡ് നിശ അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നു.മലയാളത്തിന്റെ പരീക്കുട്ടിയും, കറുത്തമ്മയുമായ മധു ഷീല എന്നിവര്‍ക്ക് പുറമെ കേരളത്തിന്റെ പുതിയ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളി, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്, അജു വര്‍ഗീസ്, രമേഷ് പിഷാരടി, ചെമ്പന്‍ വിനോദ്, ആശാ ശരത് എന്നിവര്‍ താര നിശയിലെ സ്റ്റാറുകൾ ആയിരുന്നു.മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മൻചു വാര്യർ ആയിരുന്നു രണ്ടു വേദികളിലെയും താരം. കോണ്‍ഫിഡന്റ് ഗ്രൂപ്പ്, സിന്തൈറ്റ് ഗ്രൂപ്പിന്റെ കിച്ചന് ട്രഷേഴ്സ് തുടങ്ങിയ സ്പോണ്‍സര്‍മാരുടെയും മറ്റ് വ്യക്തിഗത സ്പോണ്ര്മാരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ കൊണ്ടാണ് അവാര്‍ഡ് നിശ ഒരു ചരിത്ര സംഭവമാക്കി മാറ്റുവാന്‍ സാധിച്ചത്. ഡോ. ഫ്രീമു വര്‍ഗീസ്, മാനേജിംഗ് ഡയറക്ടര്‍ ഡയസ് ദാമോദരന്‍, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ആനി ലിബു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അവാര്‍ഡ് നിശയ്ക്ക് നേതൃത്വം നൽകിയത് .
ഫോട്ടോ : ജൂലിയ ഡിജിറ്റൽ