ന്യൂറൊഷേല്‍: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 23 ശനിയാഴ്ച 11 മണിമുതല്‍ 6.00 മണിവരെ അതി വിപുലമായ രീതിയിൽ നടത്തുന്നു. ന്യൂ റോഷലിൽ ഉള്ള ആൽബർട്ട് ലിണാർഡ് സ്‌കൂളില്‍ വെച്ചാണ്‌ (25 Gerada Ln , New Rochelle , NY 10804 ) ആണ് ഓണഘോഷം ഒരുക്കിയിരിക്കു ന്നത്.

ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ചെണ്ടമേളവും,ശികാരി മേളവും, താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും തുടങ്ങി നിരവധി പുതുമയാർന്ന പരിപാടികളോടെ ഈവർഷത്തെ ഓണം ചിട്ടപ്പെടുത്തിയിട്ടൂള്ളത്. അമ്പതു പേർ പങ്കെടുക്കുന്ന ശീകരിമേളം ഈ വർഷത്തെ ഓണഘോഷത്തിന്റെ ഒരു പ്രേത്യേകതയാണ്. അതുപോലെതന്നെ പിന്നൽ തിരുവാതിര ആദ്യമായി അമേരിക്കയിൽ അവതരിപ്പിക്കുന്നു എന്ന ഒരു പ്രത്യേകതയും ഉണ്ട്. അമേരിക്കയിലെ പ്രശസ്ത പിന്നണി ഗായകർ അവതരിപ്പിക്കുന്ന ഗാനമേള,പ്രമുഖ ഡാൻസേഴ്സ് അവതരിപ്പിക്കുന്ന വിവിധ ഡാൻസുകൾ , മിമിക്രി തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍കും ഒരുപോലെ അസ്വതിക്കത്തക രീതിയിലുള്ള വിവിധ കലാപരിപാടികൾആണ് കോർത്തുണക്കിയിരിക്കുന്നത്.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷം പുതുമയാര്‍ന്ന പരിപാടികളാലും കേരളത്തനിമയാര്‍ന്ന ഭക്ഷണത്താലും എന്നും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കേരളീയ സംസ്‌കാരവും കലകളും മലയാള ഭാഷയും പുത്തന്‍ തലമുറയിലേക്ക് പകര്ന്നു കൊടുക്കുക എന്നതാണ് അസോസിയേഷന്‍ ഉദ്ദേശം. മലയാളി മനസ്സിനേയും അവരുടെ ജീവല് പ്രശ്‌നങ്ങളേയും അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ എന്നും ശ്രമിക്കുന്നതാണ്.

ഓണഘോഷം വിജയപ്രദമാക്കുവാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ആന്റോ വർക്കി , ട്രഷറര്‍ ബിപിൻ ദിവാകരൻ , ജോയിന്റ് സെക്രട്ടറി ലിജോ ജോൺ , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ഫിലിപ്പ് ജോർജ് എന്നിവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here