ഷിക്കാഗോ മലയാളീ അസോസിയേഷൻ ഓണാഘോഷം മുൻ കേന്ദ്ര മന്ത്രി കൊടിക്കുന്നിൽ സുരേഷ് എംപി ഉത്ഘാടനം ചെയ്‌തു.  വിശിഷ്ടാതിഥി ആയിരുന്ന  യു എസ്  കോൺഗ്രസ് മാൻ  രാജാ കൃഷ്ണമൂർത്തി മുഖ്യ പ്രഭാഷണം നടത്തി.  ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ , ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ്   ഫ്രാൻസിസ് കിഴക്കേക്കുറ്റ് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. പ്രസിഡന്റ് രഞ്ജൻ എബ്രഹാം അധ്യക്ഷത  വഹിച്ചു . ട്രെഷറർ  ഫിലിപ്പ് പുത്തൻപുരയിൽ സ്വാഗതവും വൈസ് പ്രസിഡന്റ്  ജോൺസൻ കണ്ണൂക്കാടൻ കൃതജ്ഞതയും പറഞ്ഞു . ജനറൽ സെക്രട്ടറി ജിമ്മി കണിയാലി ആയിരുന്നു മാസ്റ്റർ ഓഫ് സെറിമണി .ജോയിന്റ് സെക്രട്ടറി ജിതേഷ് ചുങ്കത് , ജോയിന്റ് ട്രെഷറർ  ഷാബു മാത്യു  എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു. ചാക്കോച്ചൻ കടവിൽ ആയിരുന്നു മാവേലി.

 

നേരത്തെ നാലുമണി മുതൽ ഓണസദ്യ ആരംഭിച്ചു.  നൈൽസിലുള്ള  മഹാരാജ ഫുഡ്സ് ആണ് വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കിയത്. ഷിക്കാഗോ മലയാളീ അസോസിയേഷൻ ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും ചേർന്ന്  സദ്യ വിളമ്പി കൊടുത്തു  ഷാബു മാത്യു, സണ്ണി മൂക്കെട്ട്  എന്നിവർ സദ്യവട്ടങ്ങൾക്ക് മേൽനോട്ടം വഹിച്ചു. സിബിൾ  ഫിലിപ്പ് പൂക്കളം ഒരുക്കി. കേരളത്തനിമയുള്ള വസ്ത്രങ്ങൾ അണിഞ്ഞെത്തിയ ആയിരത്തി ഒരുനൂറോളം മലയാളികൾ ഷിക്കാഗോയിലെ താഫ്ട് ഹൈ സ്കൂളും പരിസരങ്ങളും അക്ഷരാർത്ഥത്തിൽ ഒരു മിനി കേരളമാക്കി മാറ്റി. തുടർന്ന് മാവേലി മന്നനെ സ്വീകരിച്ചു ആനയിച്ചു കൊണ്ട് നടന്ന സാംസ്‌കാരിക ഘോഷയാത്രയിൽ താലപ്പൊലിയേന്തിയ ബാലികമാരും സെറ്റു സാരി അണിഞ്ഞ തരുണീമണികളും ചെണ്ട മേളവും കൊഴുപ്പേകി. ജിതേഷ് ചുങ്കത് ഘോഷയാത്രക്ക്‌ മേൽനോട്ടം വഹിച്ചു.

ഷിക്കാഗോ മലയാളീ അസോസിയേഷൻ കർമ്മപരിപാടികൾക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകുന്ന സുമനസ്സുകളുടെ ഉടമകളായ സ്പോൺസർ മാരെ ആദരിച്ചു. ജിമ്മി കണിയാലി സ്പോൺസർ മാരെ സദസ്സിനു പരിചയപ്പെടുത്തി. മുഖ്യാതിഥി കൊടിക്കുന്നിൽ സുരേഷ് എംപി  പ്രശംസാഫലകങ്ങൾ സമ്മാനിച്ചു.

 

പൊതു സമ്മേളനത്തിൽ 2017 ലെ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരം (ഉതുപ്പാൻ നടുവീട്ടിൽ മെമ്മോറിയൽ സ്കോളർഷിപ്പ്) ഷാന എബ്രഹാം വിരുത്തികുളങ്ങരക്ക് വേണ്ടി മാതാ പിതാക്കളായ സൈമൺ, സിബിയ എന്നിവർ സ്പോൺസർ  സാബു നടുവീട്ടിലിന്റെ കൈയിൽ നിന്നും ഏറ്റു വാങ്ങി . പ്രശംസാ ഫലകം കൊടിക്കുന്നിൽ സുരേഷ് എംപി , സർട്ടിഫിക്കറ്റ് രഞ്ജൻ എബ്രഹാം എന്നിവർ സമ്മാനിച്ചു. സ്കോളർഷിപ് കമ്മിറ്റി കൺവീനർ സ്റ്റാൻലി കളരിക്കമുറിയും  സന്നിഹിതനായിരുന്നു.

 ഈ  വർഷത്തെ കലാമേളയിൽ കലാപ്രതിഭ ആയ ടോബി കൈതക്കത്തൊട്ടിയിൽ മാതാ പിതാക്കളായ ബിനു, ടോസ്‌മി എന്നിവരോടൊപ്പം ട്രോഫി ഏറ്റു വാങ്ങി. രണ്ടാം  വർഷവും തുടർച്ചയായി കലാ തിലകം കരസ്ഥമാക്കിയ എമ്മ കാട്ടൂക്കാരൻ, മാതാ പിതാക്കളായ സന്തോഷ്, ലിനറ്റ് എന്നിവരോടൊപ്പം ട്രോഫി ഏറ്റു വാങ്ങി . കാർഡ് ഗെയിംസ്, ബാസ്കറ്റ് ബോൾ ടൂർണമെന്റ് തുടങ്ങിയ മത്സരങ്ങളിൽ വിജയിച്ചവർക്കു വേണ്ടിയുള്ള  ട്രോഫികളും  സമ്മാനിച്ചു സമ്മാനദാന ചടങ്ങുകളിൽ  വിവിധ മത്സര കമ്മിറ്റി കളുടെ നേതൃത്വം വഹിച്ച, ജോൺസൻ കണ്ണൂക്കാടൻ, ജിതേഷ് ചുങ്കത്,  സിബിൾ ഫിലിപ്പ്, ജോസ് സൈമൺ മുണ്ടപ്ലാക്കിൽ,  മത്തിയാസ് പുല്ലാപ്പള്ളിൽ, ഷിബു മുളയാനിക്കുന്നേൽ    തുടങ്ങിയവരും സന്നിഹിതരായിരുന്നു

ഷിക്കാഗോ യിൽ ഈയിടെ വളരെ വിജയകരമായി നടത്തിയ പ്രവീൺ  വറുഗീസ് മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി ബാഡ്മിന്റൺ ടൂർണമെന്റ് നടത്തുവാൻ ചിക്കാഗോ മലയാളി അസോസിയേഷന് പ്രചോദനം നൽകിയ പ്രവീൺ വറുഗീസിന്റെ മാതാപിതാക്കളയ മാത്യു വറുഗീസ്, ലൗലി വറുഗീസ്, രണ്ടാം സമ്മാനം സ്പോൺസർ ചെയ്ത സണ്ണി തോമസ്  ഈരോരിക്കൽ എന്നിവരോടുള്ള നന്ദി ജിമ്മി കണിയാലി സദസ്സിൽ പ്രകാശിപ്പിച്ചു.

തുടർന്ന് മൂന്നു മണിക്കൂറോളം നീണ്ടു നിന്ന കലാസദ്യക്കു  ചിക്കാഗോ മലയാളീ അസോസിയേഷൻ അംഗങ്ങൾ തന്നെ ആയ  ഡോ. സിബിൾ ഫിലിപ്പ്,    ഡോ.  സിമി ജെസ്റ്റോ ജോസഫ് എന്നിവർ അവതാരികമാരായിരുന്നു. ശിങ്കാരി സ്കൂൾ ഓഫ് റിഥം അംഗങ്ങൾ ചിന്നു തോട്ടത്തിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച തിരുവാതിരയോടെ ആയിരുന്നു കലാസദ്യ ആരംഭിച്ചത് .

ഈ വര്ഷം കലാമേള യിൽ ഒന്നാം സ്ഥാനത്തെത്തിയ ടീം അംഗങ്ങളുടെ പ്രകടനം കാണികൾക്കു ഒരു  പ്രത്യേക അനുഭവം ആയിരുന്നു. അവരെ കൂടാതെ ചിക്കാഗോയിലെ വിവിധ ഡാൻസ് രംഗത്ത് പ്രവർത്തിക്കുന്ന  സൂര്യ ഡാൻസ്  സ്കൂൾ, ശിങ്കാരി സ്കൂൾ ഓഫ് റിഥം, ഷൈൻ സ്കൂൾ ഓഫ് ടാലന്റ് , റിഥം അക്കാദമി ഓഫ് പെർഫോമിംഗ് ആർട്സ്, സിറോ മലബാർ കൾച്ചറൽ അക്കാദമി, തോമസ് ഒറ്റകുന്നേൽ, കലാദ്ധ്വാനി ഡാൻസ് ഗ്രൂപ്പ്, ജെസ്സി തരിയത്ത് തുടങ്ങിയവരും പരിപാടികൾ അവതരിപ്പിക്കുകയോ അവർക്കു പരിശീലനം നൽകുകയോ ചെയ്തു. പരിപാടികളുടെ അവസാനം നടത്തിയ നറുക്കെടുപ്പിൽ വിജയികളായവർക്ക് സമ്മാനങ്ങൾ പ്രസിഡന്റ് രഞ്ജൻ എബ്രഹാം നൽകി

പതിവുപോലെ ഈ ഓണാഘോഷം വളരെയധികം ആളുകൾ പങ്കെടുത്തിട്ടും സമയത്തു തന്നെ തുടങ്ങുവാൻ കഴിഞ്ഞത് ഷിക്കാഗോ മലയാളീ അസോസിയേഷനെ നയിക്കുന്നവരുടെ കഴിവ് എടുത്തു കാണിക്കുന്നുവെന്നും അത് മറ്റു മലയാളി സംഘടനകൾക്ക് ഒരു മാതൃക ആകട്ടെ എന്നും പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഓണാഘോഷ പരിപാടികൾക്ക് ബിജി മാണി, അച്ചൻ കുഞ്ഞു മാത്യു, മനു നൈനാൻ , ചാക്കോ തോമസ് മറ്റത്തിപ്പറമ്പിൽ, ജേക്കബ് മാത്യു പുറയംപള്ളിൽ, ജോഷി മാത്യു പുത്തൂരാൻ , ജോഷി വള്ളിക്കളം , സണ്ണി മൂക്കെട്ട് തുടങ്ങിയവർ നേതൃത്വം നൽകി.


LEAVE A REPLY

Please enter your comment!
Please enter your name here