dRUSHTI (1) ഇൻഡോ -അമേരിക്കൻ പ്രസ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ‘ദൃഷ്ടി ‘ ഐ എ പി സി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. രണ്ട് വിഭാഗങ്ങളിലായിട്ടാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത് . ഇൻഡോ -അമേരിക്കൻ സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകള്‍ക്കും കേരളത്തിലെ ജേര്‍ണലിസം വിദ്യാര്‍ഥികള്‍ക്കും മത്സരത്തിൽ പങ്കെടുക്കാം. “കളേഴ്സ് ഓഫ് ലൈഫ്” എന്ന വിഭാഗത്തിലാണ് മത്സരം. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. എൻട്രികള്‍ അയക്കുന്ന കേരള ത്തിലെ ജേര്‍ണലിസം വിദ്യാര്‍ഥികള്‍ ഫോട്ടോയോടൊപ്പം പഠിക്കുന്ന സ്ഥാപനത്തിന്റെ പേരും കോഴ്സും വര്‍ഷവും തെളിയിക്കുന്ന രേഖകള്‍ മേലധികാരികളില്‍ ിന്ന് വാങ്ങി സമര്‍പ്പിക്കേണ്ടതാണ് എൻട്രികള്‍ സമര്‍പ്പിക്കുന്നവര്‍ ഐഎപിസി ഫോട്ടോമത്സത്തിന്റെ നിയമങ്ങള്‍ക്ക് വിധേയമായാണ് അയക്കേണ്ടത്. 2014-15-കാലയളവില്‍ എടുത്ത ഫോട്ടോകളാണ് എൻട്രികളായി അയക്കേണ്ടത്. കളേഴ്സ് ഓഫ് ലൈഫ് എന്ന ഫോട്ടോഗ്രാഫി മത്സരത്തില്‍ അയക്കുന്ന എൻട്രികള്‍ സാമൂഹികപ്രതിബദ്ധത പ്രതിഫലിക്കുന്നവയായിരിക്കണം. ചിത്രത്തോടൊപ്പം അത് ലോകത്തിന് നല്കുന്ന സന്ദേശവും ഉൾപ്പെടുത്തിയിരിക്കണം.

dRUSHTI (2)ക്രോപ്പ് ചെയ്ത ചിത്രങ്ങള്‍, ഡിജിറ്റലൈസേഷൻ അടക്കമുള്ള മാറ്റങ്ങള്‍ വരുത്തിയതോ ആയ ചിത്രങ്ങള്‍ മത്സരത്തില്‍ നിന്ന് ഒഴിവാക്കുന്നതാണ്. അതേസമയം ചെറിയ മിനുക്ക് പണികള്‍, സ്പോട്ടിംഗ്, ഡോഡ്ജിംഗ്, ബേര്‍ണിംഗ് ,ഷാര്‍പ്പനിഗ്, കോണ്‍ട്രാസ്റ്റ്, ചെറിയനിറം മാറ്റങ്ങള്‍ എന്നിവ സ്വീകാര്യമാണ്. മത്സരാര്‍ഥികള്‍ അയക്കുന്ന ഫോട്ടോകളില്‍ , എതെങ്കിലും വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയാല്‍ ആ ഫോട്ടോകളെ കുറിച്ചുള്ള അന്തിമ തീരൂമാനം വിധികര്‍ത്താക്കളില്‍ നിഷിപ്തമായിരിക്കും . പ്രകോപനപരമായോ അശ്ളീലപരമായോ ആയ ചിത്രങ്ങള്‍ മത്സരത്തില്‍ പരിഗണിക്കുന്നതല്ല. മുൻപ് അയച്ചിട്ടുള മത്സരാർഥികൾ വീണ്ടും അയക്കേണ്ടതില്ല. മത്സരത്തിന് ഒന്നില്‍ കൂടുതല്‍ ഫോട്ടോകള്‍ അയക്കേണ്ടതില്ല. അയക്കുന്ന ഫോട്ടോയക്കൊപ്പം അതിന്റെ വിവരണം, ഈ ഫോട്ടോയ്ക്ക് അവകാശം മറ്റാര്‍ക്കും ഇല്ലായെന്നുള്ളതുമായ അക്ാളഡ്ജ് മെന്റ്ും സമര്‍പ്പിക്കേണ്ടതാണ്. മത്സരത്തിനായി അയക്കുന്ന ചിത്രങ്ങളുടെ പ്രദർശനമോ, ഏതെങ്കിലും വിധത്തിലുളള പരസ്യപ്രചാരണങ്ങളോ ഇൻഡോ -അമേരിക്കൻ പ്രസ് ക്ലബ് ഉത്തരവാദിയായിരിക്കില്ല.

എൻട്രികള്‍ ലഭിക്കേണ്ട അവസാന തീയതി 31 ആഗസ്റ് 2015. വിജയികൾക്ക് 2015 ഒക്ടോബര്‍ 9 മുതല്‍ 12 വരെ ന്യൂയോര്‍ക്കിലെ റോണ്‍കോണ്‍കോമ ക്ലാരിയോണ്‍ ഹോട്ടല്‍ ആന്‍ഡ്‌ കോണ്‍ഫറന്‍സ്‌ സെന്ററിൽ നടക്കുന്ന ഇന്‍ഡോ-അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ അന്തര്‍ദേശീയ മാധ്യമ സമ്മേളനത്തിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും. ഇതര രാജ്യങ്ങളിൽ നിന്നുള്ള വിജയികൾക്കുള്ള സമ്മാനങ്ങളുടെ  വിതരണം പിന്നീട് വിജയികളെ നേരിട്ട് അറിയിക്കുന്നതാണ്.
എൻട്രികള്‍ അയക്കേണ്ട വിലാസം iapcphotocontest@gmail.com ( ഇ -മെയില്‍ അയക്കുന്നവര്‍ “iapc contest എന്ന് ചേര്‍ത്തിരിക്കണം)

വിശദ വിവരങ്ങള്‍ക്ക് :
973-619-5262, 201-214-9858 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധ ̧പ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here