ഷിക്കാഗോ മലയാളീ അസോസിയേഷന്റെ വനിതാ വിഭാഗമായ വിമൻസ് ഫോറത്തിന്  നേതൃത്വം കൊടുക്കുവാൻ സിബിൾ ഫിലിപ്പ് കോർഡിനേറ്ററും  ഷിജി അലക്സ്, സിമി ജെസ്റ്റോ ജോസഫ്, ലിജി ഷാബു മാത്യു ( ഷീബ മാത്യു),മേഴ്‌സി കളരിക്കമുറി, ബിനി അലക്സ് തെക്കനാട്ട്, ടീന സിബു കുളങ്ങര, ചിന്നമ്മ സാബു, അൻഷാ ജോയ് അമ്പനാട്ട് എന്നിവർ കോ കോർഡിനേറ്റർമാരുമായി പുതിയ  ഭരണ സമിതി നിലവിൽ   വന്നെന്ന് പ്രസിഡന്റ് രഞ്ജൻ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രെഷറർ ഫിലിപ്പ് പുത്തൻപുരയിൽ എന്നിവർ അറിയിച്ചു. വനിതാ ഫോറത്തിന്റെ പ്രവർത്തനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുവാൻ  വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളെ  തിരഞ്ഞെടുത്തു കൊണ്ടുള്ള കമ്മിറ്റി രൂപീകരിക്കുവാൻ ചിക്കാഗോ മലയാളീ അസോസിയേഷൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചതിന്റെ വെളിച്ചത്തിലാണ് ഈ  നവ നേതൃത്വം രൂപം കൊണ്ടത്.

നവംബർ 5 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സി എം എ ഹാളിൽ  (834 E Rand Rd, Suite 13, Mount Prospect, IL 60056) കേരള പിറവി ആഘോഷവും വനിതാ ഫോറത്തിന്റെ പ്രവർത്തനോത്ഘാടനവും നടക്കും 2018 മാർച്ച് മാസം  വളരെ വിപുലമായി നടത്തുവാൻ ഉദ്ദേശിക്കുന്ന  വനിതാ  ദിനം എങ്ങനെ മനോഹരമാക്കാമെന്നു ചർച്ച ചെയ്തു തീരുമാനിക്കും. ഷിക്കാഗോയിലെ മലയാളീ വനിതകൾക്ക് ജാതി മത ഭേദമില്ലാതെ ഒന്നിച്ചു കൂടുവാനും പരസ്പരം പരിചയപ്പെടുവാനും ഉല്ലാസകരമായി ഒരു സായാഹ്നം ചിലവഴിക്കുവാനും എല്ലാ മലയാളീ വനിതകളെയും നവംബർ 5 ന്  നടക്കുന്ന സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതായി വിമൻസ് ഫോറം ഭാരവാഹികൾ പറഞ്ഞു.

മലയാളിയുടെ മനസ്സിൽ വായനയുടെ പൂക്കാലം തിരിച്ചു കൊണ്ടുവരുവാൻ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ ഒരു മലയാളം ലൈബ്രറി  അധികം താമസിക്കാതെ സി എം എ ഹാളിൽ തുടങ്ങുന്നതായിരിക്കും. മലയാളം പുസ്തകങ്ങൾ സംഭാവന ചെയ്യുവാൻ ആഗ്രഹിക്കുന്നവർ ഭാരവാഹികളുമായി ബന്ധപ്പെടുക . ഈ ലൈബ്രറി യുടെ പ്രവർത്തനം സംബന്ധിച്ച മറ്റു വിശദാംശങ്ങൾ പിന്നാലെ അറിയിക്കുന്നതായിരിക്കും.

വനിതാ ഫോറത്തിന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കുവാൻ ആഗ്രഹിക്കുന്ന മലയാളീ വനിതകൾ  സിബിൾ ഫിലിപ്പ്  ( 630 697 2241),  ഷിജി അലക്സ് (224 436 9371), സിമി ജെസ്റ്റോ ജോസഫ് ( 773 677 3225), ലിജി ഷാബു മാത്യു (ഷീബ മാത്യു)  ( 630730 6221 ) ,മേഴ്‌സി കളരിക്കമുറി (224 766 9441),  ബിനി അലക്സ് തെക്കനാട്ട് ( 847 227 8470), ടീന സിബു കുളങ്ങര ( 224 452 3592 ) , ചിന്നമ്മ സാബു( 224 475 2866) , അൻഷാ ജോയ് അമ്പനാട്ട് ( 630 401 2489) എന്നിവരുമായി ബന്ധപെടുക

ഷിക്കാഗോ മലയാളീ അസോസിയേഷൻ അംഗത്വം എടുക്കുവാൻ ആഗ്രഹിക്കുന്നവർ ഭാരവാഹികളുമായി ബന്ധപ്പെടുകയോ സംഘടനയുടെ വെബ് സൈറ്റ് ആയ

www.chicagomalayaleeassociation.org  സന്ദർശിക്കുകയോ ചെയ്യുക

സി എം എ ഹാളിൽ നടത്തിയ പ്രാഥമിക ചർച്ചകളിൽ വനിതാ ഫോറം നേതാക്കളെ കൂടാതെ ഭാരവാഹികളായ രഞ്ജൻ എബ്രഹാം, ജിമ്മി കണിയാലി , ഫിലിപ്പ് പുത്തൻപുരയിൽ, ജോൺസൻ കണ്ണൂക്കാടൻ, ജിതേഷ് ചുങ്കത്, ഷാബു മാത്യു എന്നവരും പങ്കെടുത്തു

 

LEAVE A REPLY

Please enter your comment!
Please enter your name here