ന്യൂജേഴ്‌സി: ഫൊക്കാനയുടെ ന്യൂജേഴ്‌സി-പെൻസിൽവാനിയ  റീജിയണൽ വൈസ് പ്രസിഡന്റ് ആയി പരാമസിൽ നിന്നുള്ള എൽദോ പോൾ മത്സരിക്കുന്നു. മികച്ച സംഘാടകനും സാമൂഹികപ്രവർത്തകനുമായ ഈ യുവ നേതാവിന്റെ അൽമാർത്ഥതയുടെയും അർപ്പണബോധത്തോടെയുള്ള പ്രവർത്തനങ്ങളുടെയും അംഗീകാരമാണ് റീജിണൽ വൈസ് പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കാനുള്ള യോഗ്യത നേടിക്കൊടുത്തത്. എൽദോയുടെ മത്സരിക്കാനുള്ള തീരുമാനം മുതിർന്ന ഫൊക്കാനാ നേതൃത്വം  ഇരുകൈയ്യോടെ സ്വീകരിക്കുകയായിരുന്നു.

ന്യൂജേഴ്‌സിയിലെ പ്രശസ്തമായ ബെർഗെൻഫീൽഡ് ആസ്ഥാനമായുള്ള കലാസംഘടനയായ  “നാട്ടുകൂട്ടം” ക്ലബ്ബിന്റെ വര്ഷം പ്രസിഡന്റായി 6 വർഷവും  സെക്രട്ടറിയായി 4 വർഷവും പ്രവർത്തിച്ചിട്ടുണ്ട്.പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനയായ കേരള കൾച്ചറൽ ഫോറം(കെ.സി.എഫ്) എക്സിക്യൂട്ടീവ്ര് കമ്മിറ്റി അംഗമായ എൽദോ കഴിഞ്ഞ ഭരണസമിലെത്തിയിൽ വൈസ് പ്രസിഡന്റും  അതിനു മുൻപ് ബോർഡ് ഓഫ് ട്രൂസ്റ്റീ ചെയർമാനുമായിരുന്നു. എൽദോ ഉൾപ്പെടെ 5  പേര് ചേർന്ന് 10 വര്ഷം മുമ്പ് രൂപം നൽകിയ കേരള എഞ്ചിനീയറിംഗ് അസോസിഐഷൻ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്ക (KEAN)  ഇന്ന് 200 -ഇൽ ഏറെ അംഗസംഖ്യയുള്ള ഒരു മികച്ച പ്രൊഫഷണൽ സംഘടനയായി വളർന്നു കഴിഞ്ഞു കീനിനിന്റെ കഴിഞ്ഞ ഭരണസമിതിയുടെ പ്രസിഡന്റ് ആയിരുന്നു അദ്ദേഹം. മുൻപ് സെക്രട്ടറിയായും ട്രെഷറർ ആയും പ്രവർത്തിച്ചിട്ടുണ്ട്. പാറ്റേഴ്സൺ സെയിന്റ് ജോർജ് സീറോ മലബാർ പള്ളിയിൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുള്ള എൽദോ പള്ളിയിലെ സെയിന്റ്  വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ  സജീവ പ്രവർത്തകൻ കൂടിയാണ്.
കെ.സി,ഫ്.ഇൽ നിന്ന് ഫൊക്കാനയിലേക്കു സാന്നിധ്യമറിയിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് എൽദോ. കഴിഞ്ഞ ദിവസം നാഷണൽ കമ്മിറ്റിയിലേക്ക് കെ.സി.ഫ്. നേതാവ് ദേവസി പാലാട്ടിയും മത്സരരംഗത്തേക്കു കടന്നു വന്നിരുന്നു. ഇരുവരുടെയും സ്‌ഥാനാർത്ഥിത്വത്തിനു കെസിഫ് സ്ഥാപക അംഗവും രക്ഷാധികാരിയും ഫൊക്കാനയുടെ തല മുതിർന്ന നേതാവുമായ ടി.എസ്. ചാക്കോ, സീനിയർ നേതാവ് ജോയ് ചാക്കപ്പൻ, പ്രസിഡന്റ്  കോശി കുരുവിള, സെക്രട്ടറി ഫ്രാൻസിസ് കാരക്കാട്ട് , മുൻ പ്രസിഡന്റ് ദാസ് കണ്ണമ്പിള്ളി എന്നിവർ പൂർണ പിന്തുണ അറിയിച്ചു.
എൽദോയെപോലുള്ള ക്രാന്തദർശികളായ യുവ  നേതാക്കൾ ഫൊക്കാനയുടെ ടീമിന് മുതൽക്കൂട്ടായിരിക്കുമെന്നു പുതിയ ഭാരവാഹികളായി മത്സരിക്കാനിരിക്കുന്ന മാധവൻ ബി. നായർ-പ്രസിഡന്റ്,  എബ്രഹാം ഈപ്പൻ (പൊന്നച്ചൻ)- സെക്രെട്ടറി, സജിമോൻ ആന്റണി-ട്രഷറർ, ശ്രീകുമാർ ഉണ്ണിത്താൻ- എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, സണ്ണി മറ്റമന -വൈസ് പ്രസിഡന്റ്, വിപിൻ‌ദാസ്- ജോയിന്റ് സെക്രട്ടറി,ഡോ.മാത്യു വര്ഗീസ്  (രാജൻ), എറിക് മാത്യു-  ബോർഡ് ഓഫ് ട്രസ്റ്റീ  അംഗങ്ങൾ   ഷീല ജോസഫ്, ദേവസി പാലാട്ടി- നാഷണൽ കമ്മിറ്റി അംഗങ്ങൾ എന്നിവർ സംയുക്തമായി അറിയിച്ചു, ഇതോടെ ഫൊക്കാനയിൽ ഈ  വര്ഷം യുവരക്തങ്ങൾക്കു മുൻതൂക്കം നൽകുന്ന പരിചയ സമ്പന്നർ നേതൃത്വവും നൽകുന്ന ഒരു നേതൃത്വമായിരിക്കും എന്ന് ഉറപ്പു വരുത്താം.
പെരുമ്പാവൂർ വെങ്ങോല സ്വദേശിയായ എൽദോ 20  വര്ഷം മുമ്പാണ് അമേരിക്കയിൽ കുടിയേറിയത്. ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദമെടുത്തശേഷം ചെന്നൈയിൽ ഒരു ഐ.ടി  കമ്പനിയിൽ സേവനം ചെയ്തശേഷം 1998-ഇൽ  ന്യൂജേഴ്‌സിയിൽ എത്തി.എൻ.വൈ.സി.ടീയിൽ മാനേജർ ആയി ജോലി നോക്കുന്നു. ഭാര്യ സോമി പോൾ നേഴ്സ് മാനേജർ ആണ്. കോളേജ് വിദ്യാർത്ഥിനിയായ രേഷ്മ പോൾ, പത്താം ക്ലാസ് വിദ്യാർത്ഥി റോണിത് പോൾ എന്നിവർ മക്കളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here