ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 34,884 പേർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുകയും 671 പേർ മരിക്കുകയും ചെയ്​തു. ഇതോടെ രാജ്യത്ത്​ ആകെ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം ശനിയാഴ്​ചയോടെ 10,38,716 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തു വിട്ട കണക്കാണിത്​.

3,58,692 പേർ നിലവിൽ ചികിത്സയിലാണ്​. 6,53,751 പേർ രോഗമുക്തരായി. 26,273 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. കോവിഡ്​ ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്​ട്രയിൽ 2,92,589 പേർക്കാണ്​ കോവിഡ്​ ബാധിച്ചത്​. ഇതിൽ 11,452 പേർ മരിച്ചു​.

മഹാരാഷ്​ട്രക്കു പിന്നാലെ കോവിഡ്​ രൂക്ഷമായി ബാധിച്ച തമിഴ്​നാട്ടിൽ 1,60,907 പേർക്കാണ്​ ഇതുവരെ​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതിൽ 2,315 പേർ മരിച്ചു. ഡൽഹിയിൽ റിപ്പോർട്ട്​ ചെയ്​ത 1,20,107 കോവിഡ്​ കേസുകളിൽ 3571 പേരാണ്​ മരണത്തിന്​ കീഴടങ്ങിയത്​.

വെള്ളിയാഴ്​ച വരെ 1,34,33,742 സാമ്പിളുകൾ പരിശോധിച്ചു. വെള്ളിയാഴ്ച മാത്രം 3,61,024 സാമ്പിളുകളാണ്​ പരിശോധിച്ചതെന്ന്​ ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ച്​ (ഐ.സി.എം.ആർ) അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here