Kastroക്യൂബ: ക്യൂബന്‍ സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിസ് മാർ പാപ്പ ക്യൂബന്‍ പ്രസിഡന്റ് ഫിദല്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തി. കാസ്‌ട്രോയുടെ വീട്ടിലെത്തുകയായിരുന്നു  മാർ പാപ്പ. മതം, ലോകത്തെ വര്‍ത്തമാനകാല സംഭവങ്ങള്‍ എന്നിവയെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. കാസ്‌ട്രോയുടെ ഭാര്യ, കുടുംബാംഗങ്ങള്‍ എന്നിവരും സന്നിഹിതരായിരുന്നു.

40 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്കിടെ ആത്മീയതയെക്കുറിച്ചുള്ള രണ്ടു പുസ്തകങ്ങള്‍, സ്‌കൂള്‍ കാലഘട്ടത്തില്‍ കാസ്‌ട്രോയുടെ ഗുരുവായിരുന്ന ഫാദര്‍ അര്‍മാന്‍ഡോ ലോറന്റെ രചിച്ച പുസ്തകം, സി.ഡി., മാര്‍പാപ്പയുടെ ചില രചനകള്‍ എന്നിവ മാർപാപ്പ കാസ്‌ട്രോയ്ക്ക് സമ്മാനമായി നല്‍കി. ‘ഫിദലും മതവും’ എന്ന പുസ്തകം കാസ്‌ട്രോ മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു.

ഹവാനയിലെ വിപ്ലവ ചത്വരത്തില്‍ ഫ്രാന്‍സിസ് മാർപാപ്പ വിശ്വാസികളെ അഭിവാദ്യം ചെയ്തു. പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ സന്നിഹിതനായിരുന്നു. സേവനം ഒരിക്കലും തത്ത്വശാസ്ത്രപരമല്ലെന്ന് ഫ്രാന്‍സിസ് മാർപാപ്പ പറഞ്ഞു. അത്യാഗ്രഹത്തിനെതിരെ അദ്ദേഹം പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here