മസ്​കത്ത്​: 1660 പേർക്ക്​ കൂടി ഒമാനിൽ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 71547 ആയി. 4798 പരിശോധനകളാണ്​ നടത്തിയത്​. പുതിയ രോഗികളിൽ 1364 പേർ സ്വദേശികളും 296 പേർ പ്രവാസികളുമാണ്​. 1314 പേർക്ക്​ കൂടി രോഗം ഭേദമായി. ഇതോടെ മൊത്തം രോഗമുക്​തർ 47922 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12 പേരാണ്​ മരണപ്പെട്ടത്​. ഇതോടെ മരണ സംഖ്യ 349 ആയി. ഇതിൽ 202 പേരും സ്വദേശികളാണ്​. 76 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 577 പേരാണ്​ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 165 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. 23276 പേർ നിലവിൽ അസുഖബാധിതരാണ്​. പുതിയ രോഗികൾ മസ്​കത്ത്​ ഗവർണ​േററ്റിലാണ്​ കൂടുതൽ. 635 പുതിയേ രോഗികളാണ്​ ഇവിടെയുള്ളത്​. വടക്കൻ ബാത്തിനയിൽ 367 പേർക്കും തെക്കൻ ബാത്തിനയിൽ 223 പേർക്കും പുതുതായി വൈറസ്​ ബാധ സ്​ഥിരീകരിച്ചു. വിലായത്ത്​ തലത്തിലെ കണക്കുകൾ പരിശോധിക്കു​േമ്പാൾ സീബാണ്​ രോഗബാധിതരുടെ എണ്ണത്തിൽ മുന്നിൽ. 296 പേർക്കാണ്​ ഇവിടെ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. രണ്ടാമതുള്ള സുഹാറിൽ 138 പുതിയ രോഗികളാണുള്ളത്​.

വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ, പുതിയ രോഗികൾ എന്നിവർ ചുവടെ;

1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-8408,7271,56; ബോഷർ-10047,7781,131; മസ്​കത്ത്​- 1545,1221,46; അമിറാത്ത്-2932,1961,70; സീബ്​ -14272,10108, 296; ഖുറിയാത്ത്​-869,494,36.

2. വടക്കൻ ബാത്തിന: സുവൈഖ്​ -2439,1264,45; ഖാബൂറ-863,406,54; സഹം-1954,927,96; സുഹാർ -3781,1893,138; ലിവ -1011,468,3; ഷിനാസ്​ -1039,445,31.

3. തെക്കൻ ബാത്തിന: ബർക്ക-3849,2256,132; വാദി മആവിൽ-334,223,18; മുസന്ന-1676,973,24; നഖൽ -347,207,8; അവാബി- 229,173,2; റുസ്​താഖ്​ -1549,957,39.

4. ദാഖിലിയ: നിസ്​വ-1051,603,59; സമാഇൽ-1014,612,24; ബിഡ്​ബിദ്-590,347,11; ഇസ്​കി -472,287,23; മന-172,84,4; ഹംറ-193,120,11; ബഹ്​ല -454,242,28; ആദം-215,117,10.

5. ദോഫാർ: സലാല- 2282,1178,65; മസ്​യൂന-52,42,2; ഷാലിം-64,37,0; മിർബാത്ത്​-168,4,0; തഖാ-15,10,0; തുംറൈത്ത്​-55,27,5; റഖിയൂത്ത്​ -9,4,1; ദൽഖൂത്ത്​-6,5,0; മഖ്​ഷൻ-1,0,0; സദാ- 1,0,0.

6. അൽ വുസ്​ത: ഹൈമ-144,119,3; ദുകം -1209,1133,6; അൽ ജാസിർ-181,126,2; മഹൂത്​ – 20,10,1.

7. തെക്കൻ ശർഖിയ: ബുആലി-875,655,21; ബുഹസൻ-184,125,10; സൂർ-816,562,34; അൽ കാമിൽ -194,119,10; മസീറ-11,3,1.

8. വടക്കൻ ശർഖിയ: ഇബ്ര- 275,163,1; അൽ ഖാബിൽ-117,70,3; ബിദിയ -254,97,15; മുദൈബി -875,491,27; ദമാ വതായിൻ-176,103,4; വാദി ബനീ ഖാലിദ്​ -64,35,6.

9. ബുറൈമി: ബുറൈമി -727,516,17; മഹ്​ദ-19,17,0; സുനൈന-8,1,0.

10. ദാഹിറ: ഇബ്രി-1118,606,19; ദങ്ക്​-109,73,5; യൻകൽ -166,118,6.

11. മുസന്ദം: ഖസബ്​ -32,21,1; ദിബ്ബ-8,7,0; ബുക്ക -7,5,0.

LEAVE A REPLY

Please enter your comment!
Please enter your name here