ന്യൂഡൽഹി: കൊവിഡ് വാക്‌സിന് അനുമതി നൽകുന്ന കാര്യം തിരുമാനിക്കുന്ന സമിതിയുടെ നിർണായക യോഗം ഇന്ന് വീണ്ടും ചേരും. രാജ്യത്തിനുളളിൽ ലഭ്യമായ പരീക്ഷണ ഫലങ്ങളുടെ വിശദമായ അവലോകനമാണ് പ്രധാന അജണ്ട. കൊവിഡ് വാക്‌സിൻ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി രാജ്യത്ത് നാളെ നടക്കുന്ന ദേശീയ ഡ്രൈ റണിനായുളള ഒരുക്കങ്ങളും പൂർത്തിയായി. വാക്‌സിൻ കുത്തിവയ്പ്പിനായി പുറത്തിറക്കിയ മാർഗരേഖയിൽ പഴുതുകളുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈറൺ നടത്തുന്നത്.

കഴിഞ്ഞ ദിവസം യോഗം ചേർന്ന സമിതി വാക്‌സിന് അനുമതി നൽകുന്നതിന് മുന്നോടിയായി കൂടുതൽ വിവരങ്ങൾ വിലയിരുത്താൻ തിരുമാനിക്കുകയായിരുന്നു. ഇതനുസരിച്ചുളള വിവരങ്ങൾ ഇന്ന് ആരോഗ്യമന്ത്രാലയവും സെറം ഇൻസ്റ്റിറ്റ്യൂട്ടും ലഭ്യമാക്കിയിട്ടുണ്ടെന്നാണ് വിവരം. ഒരു പക്ഷേ ഇന്ന് തന്നെ വാക്‌സിന് അനുമതി നൽകാനുളള സാദ്ധ്യതയും തളളിക്കളയാനാവില്ല. നാളെ എല്ല സംസ്ഥാനങ്ങളെയും ഉൾപ്പെടുത്തി നടക്കുന്ന ഡ്രൈറണുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തും.

എല്ലാ സംസ്ഥാനങ്ങളിലെയും തലസ്ഥാനമാണ് ദേശീയ ഡ്രൈറണിന്റെ വേദി. ചില സംസ്ഥാനങ്ങളിൽ അധികമായി എതാനും ജില്ലകളെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുടെ പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചാബ്, അസം, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഡ്രൈ റണ്‍ കഴിഞ്ഞദിവസം വിജയകരമായി നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here