ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന്് ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന അതിര്‍ത്തി പിന്മാറ്റ ചര്‍ച്ചയില്‍ ധാരണയായെന്ന് കരസേന. ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ഒന്‍പതാംവട്ട ചര്‍ച്ചയാണിത്. ചര്‍ച്ച ഫലപ്രദമെന്ന് കേന്ദ്ര സംന വ്യക്തമാക്കി.

അതിര്‍ത്തി പ്രശ്നങ്ങളില്‍ രണ്ടു മാസത്തെ ഇടവേളക്കു ശേഷം ഇന്നലെയാണ് സൈനികതല ചര്‍ച്ച നടക്കുന്നത്. ചൈനീസ് മേഖലയിലെ മോള്‍ഡായില്‍വെച്ച് ഇന്നലെ രാവിലെ പത്തിനാരംഭിച്ച കൂടിക്കാഴ്ച ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് അവസാനിച്ചത്. ചര്‍ച്ചക്കൊടുവില്‍ ഇരു രാജ്യങ്ങളും പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ പിന്മാറ്റം എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. സമ്പൂര്‍ണ പിന്മാറ്റം അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഇരു പക്ഷത്തും നില്‍ക്കുന്ന മുന്‍നിര സംഘങ്ങളും അവര്‍ നില്‍ക്കുന്ന സ്ഥാനങ്ങളില്‍ നിന്നും പിന്മാറും എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ ധാരണയായിരിക്കുന്നത്.

നവംബര്‍ ആറിനാണ് അവസാനവട്ട സൈനിക ചര്‍ച്ച നടന്നത്. രാജ്യത്തുനിന്നുള്ള സമ്പൂര്‍ണ്ണ പിന്മാറ്റമെന്ന ഇന്ത്യയുടെ ആവശ്യം ചൈന അംഗീകരിക്കാത്തതാണ് ചര്‍ച്ച നീണ്ടുപോകാനിടയാക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും ഇരുരാജ്യങ്ങളുടെ സൈനികരും അതിര്‍ത്തിയില്‍ കാവല്‍ തുടരുകയാണ്. ചൈനയുടെ സമീപനത്തില്‍ മാറ്റം വരുത്താത്തതിനാല്‍ സൈനിക വിന്യാസം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളിലായിരുന്നു. സമ്പൂര്‍ണ പിന്മാറ്റത്തിനു മുന്നോടിയായി വീണ്ടും കമാന്‍ഡര്‍ തല ചര്‍ച്ച നടത്തുമെന്നാണ് അറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here