കൊച്ചിയില്‍ ട്രാവല്‍ പാര്‍ട്ണര്‍മാര്‍ക്കായി ഏജന്‍സി സെമിനാര്‍ സംഘടിപ്പിച്ചു

കൊച്ചി: ആഫ്രിക്കയിലെ ഏറ്റവും വലുതും മികച്ചതുമായ എയര്‍ലൈനായ എത്യോപ്യന്‍ എയര്‍ലൈന്‍സ് ദക്ഷിണേന്ത്യയില്‍ നിന്ന് സമീപകാലത്ത് ഓപ്പറേറ്റു ചെയ്തു തുടങ്ങിയ ഫ്‌ളൈറ്റുകള്‍ വന്‍വിജയമായതായി കമ്പനി അധികൃതര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഏജന്‍സി സെമിനാറില്‍ പറഞ്ഞു. 2019ല്‍ ബാംഗ്ലൂരില്‍ നിന്നും ഇക്കഴിഞ്ഞ ജൂണില്‍ ചെന്നൈയില്‍ നിന്നും എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയിലേയ്ക്ക് ആരംഭിച്ച ആഴ്ച തോറും മൂന്നു വീതമുള്ള സര്‍വീസാണ് മികച്ച വളര്‍ച്ച കാണിക്കുന്നതെന്ന് എത്യോപ്യന്‍ എയര്‍ലൈന്‍സ് ട്രാഫിക് ആന്‍ഡ് സെയില്‍സ് മാനേജര്‍ സൗത്ത് ഇന്ത്യ അഡ്ഡിസു എര്‍മിയാസ് പറഞ്ഞു. ഇതിനു പുറമെ ഡെല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നും ആഴ്ച തോറും 10 ഫ്‌ളൈറ്റുകള്‍ വീതം അഡിസ് അബാബയിലേയ്ക്കുണ്ട്. കേരളത്തിലെ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം എയര്‍ ഇന്ത്യ, വിസ്താര എന്നിവയുടമായി പങ്കാളിത്തമുണ്ടെന്ന് എസ്ടിഐസി ട്രാവല്‍ ഗ്രൂപ്പ് ഡയറക്ടര്‍ അഞ്ജു വാരിയ പറഞ്ഞു. ആഫ്രിക്കയിലെ മറ്റിടങ്ങള്‍, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേയ്ക്ക് കണക്ഷന്‍ ഫ്‌ളൈറ്റുകളും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ഇവയുള്‍പ്പെടെ ലോകത്തെ 131 സ്ഥലങ്ങളിലേയ്ക്കാണ് സര്‍വീസുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഫോട്ടോ ക്യാപ്ഷന്‍: കൊച്ചിയിലെ കസീനോ ഹോട്ടലില്‍ ട്രാവല്‍ പാര്‍ട്ണര്‍മാര്‍ക്കായി എത്യോപ്യന്‍ എയര്‍ലൈന്‍സ് സംഘടിപ്പിച്ച ഏജന്‍സി സെമിനാര്‍ എത്യോപ്യന്‍ എയര്‍ലൈന്‍സ് ട്രാഫിക് ആന്‍ഡ് സെയില്‍സ് മാനേജര്‍ സൗത്ത് ഇന്ത്യ അഡ്ഡിസു എര്‍മിയാസും എസ്ടിഐസി ട്രാവല്‍ ഗ്രൂപ്പ് ഡയറക്ടര്‍ അഞ്ജു വാരിയയും ഉദ്ഘാടനം ചെയ്യുന്നു. കേരള സെയില്‍സ് ഹെഡ് ഗീതാ കൃഷ്ണന്‍, റീജിയണല്‍ സെയില്‍സ് മാനേജര്‍ സൗത്ത് ഇന്ത്യ ശ്രീനിവാസന്‍ ജയശീലന്‍, ടാഫി കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ പൗലോസ് മാത്യു, മാനേജര്‍ സെയില്‍സ് ഇന്ത്യ സന്ദീപ് മീന എന്നിവര്‍ സമീപം

LEAVE A REPLY

Please enter your comment!
Please enter your name here