ന്യൂഡൽഹി∙ ബ്രിട്ടനിലെ വില്യം രാജകുമാരനും പത്നി കേറ്റ് മിഡിൽടണിനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചവിരുന്നു നൽകി. ഹൈദരാബാദ് ഹൗസിൽ സസ്യ, സസ്യേതര വിഭവങ്ങൾ അടങ്ങിയ ഇന്ത്യൻ ഭക്ഷണമാണു നൽകിയത്. രാഹുൽ ശർമയുടെ സന്തൂർ വാദനം വിരുന്നിനു മികവുകൂട്ടി.

വില്യമും കേറ്റും ഭവനരഹിതരായ കുട്ടികൾക്കൊപ്പം ഇന്നലെ രാവിലെ കുറേ സമയം ചെലവിട്ടു. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാൾ, ഗാർഹിക പീഡനത്തിനിരയായ സുനിത ജയ്‌സ്വാൾ, മാധ്യമപ്രവർത്തക സൗമ്യ മേനോൻ തുടങ്ങിയവരുമായും വില്യമും കേറ്റും സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here