ലണ്ടന്‍; പ്രശസ്ത ഇന്ത്യന്‍ സംഗീതജ്ഞ ബോംബെ ജയശ്രീ ആശുപത്രിയില്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണ്. ജയശ്രീ ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു.
പെട്ടെന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കീ ഹോള്‍ ശസ്ത്രക്രിയയ്ക്ക് ബോംബെ ജയശ്രീയെ വിധേയയാക്കിയിരിക്കുകയാണ്.
സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഗായികയോടടുത്ത വൃത്തങ്ങള്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.