ഒന്ററിയോ: ലണ്ടനും സാന്‍ഫ്രാന്‍സിസ്‌കോയ്ക്കും പിന്നാലെ കാനഡയിലെ ഒന്റാറിയോയിലും ഖാലിസ്താന്‍ വിഘടനവാദികളുടെ പ്രതിഷേധം. മഹാത്മ ഗാന്ധിയുടെ പ്രതിമ തകര്‍ത്ത വിഘടനവാദികള്‍ അതില്‍ ഖാലിസ്താന്‍ അനുകൂല മുദ്രാവാക്യവും എഴുതി. ഇന്ത്യ വിരുദ്ധവും മോദി വിരുദ്ധവുമായി മുദ്രാവാക്യങ്ങളും പെയിന്റുപയോഗിച്ച് എഴൂതി.
ഹാമില്‍ട്ടണിലെ സിറ്റി ഹാളില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് പ്രതിമ തകര്‍ത്തിരിക്കുന്നത്. ആറ് അടി ഉയരമുള്ള ഈ പ്രതിമ 2012ല്‍ സ്ഥാപിച്ചതാണ്.
രാജ്യത്ത് ഖാലിസ്താന്‍ അനുകൂലികളുടെ പ്രതിഷേധങ്ങളെ കുറിച്ച് വിവരം ലഭിച്ചതായി വിദേശകാര്യമന്ത്രി മെരിലിന്‍ ഗ്യുവ്രെമോന്റ് പ്രതികരിച്ചതിനു പിന്നാലെയാണ് ആക്രമണം. രാജ്യാന്തര നിയമമനുസരിച്ചുള്ള സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും വിമദശകാര്യമന്ത്രി അറിയിച്ചു.
അടുത്തകാലത്തായി കാനഡയില്‍ ഹിന്ദു ക്ഷേത്രങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുന്നുണ്ട് ബ്രാംപ്ടണിലെ ഗൗരി ശങ്കര്‍ മണന്ദിര്‍ ജനുവരിയിലാണ് തകര്‍ത്ത് അതിന്റെ ചുവരുകളില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യമെഴൂതിയത്. മിസ്സിസാഗയിലെ രാം മന്ദിര്‍ ഫെബ്രുവരിയിലാണ് ആക്രമിക്കപ്പെട്ടത്.
2022ല്‍ ഗ്രേറ്റര്‍ ടൊറോന്റോയില്‍ സ്ഥാപിച്ചിരുന്ന വിഷ്ണു മന്ദിരത്തിന് സമീപമുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമയുയും തകര്‍ത്തപ്പെട്ടിരുന്നു.