മോഹന്‍ലാല്‍ ലിജോജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘മലൈക്കോട്ടൈ വാലിബന്‍’ എന്ന ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ സിനിമയുടെ കഥയെ കുറിച്ചും നടന്റെ ഗെറ്റപ്പുകളെ കുറിച്ചും അഭ്യൂഹങ്ങള്‍ നിറയുകയാണ്. ഇപ്പോഴിതാ ചിത്രത്തില്‍ മോഹന്‍ലാല്‍ രണ്ട് വ്യത്യസ്ത ലുക്കുകളിലാകും എത്തുക എന്ന റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്.

 

മോഹന്‍ലാല്‍ പ്രായമായ ബോക്‌സിംഗ് ചാമ്പ്യനായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ആദ്യ ഗെറ്റപ്പില്‍ നീണ്ട താടിയുള്ള വലിയ ലുക്കിലാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. തന്റെ രണ്ടാം ഗെറ്റപ്പിനായി മോഹന്‍ലാല്‍ ഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പുകളിലാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.അഞ്ച് വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം നടന്‍ ഒടുവില്‍ താടി ലുക്കിനോട് വിടപറയുമെന്ന് ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.അഞ്ച് വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം നടന്‍ ഒടുവില്‍ താടി ലുക്കിനോട് വിടപറയുമെന്ന് ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ ഏപ്രിലില്‍ റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. സോണലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത് എന്നിവരും വാലിബനില്‍ നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഒരുങ്ങുന്നത് 100 കോടി ബജറ്റിലാണ്. യു കെയില്‍ വച്ചാകും സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here