ന്യൂഡൽഹി: ജല്ലിക്കെട്ടിന് അനുമതി നൽകിയ തമിഴ്നാട് സർക്കാരിന്റെ നിയമം ശരിവച്ച് സുപ്രീം കോടതി. തമിഴ്നാടിന്റെ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണ് ജല്ലിക്കെട്ടെന്നും ഹർജിയിൽ ഇടപെടാൻ ആകില്ലെന്നും ജസ്റ്റിസ് കെ എം ജോസഫിന്റെ അദ്ധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി.

2014ൽ ജല്ലിക്കെട്ട് നിരോധിച്ചിരുന്നു. ഇതിനെ മറികടക്കുന്നതിന് തമിഴ്നാട് സർക്കാർ കൊണ്ടുവന്ന നിയമം ചോദ്യം ചെയ്തുകൊണ്ട് മൃഗാവകാശ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഒഫ് ആനിമൽസ് (പെറ്റ) ഉൾപ്പടെ സമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.


തമിഴ്നാട് സർക്കാരിന്റെ നിയമം ഭരണഘടനാ വിരുദ്ധമല്ലെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിൽ സംഘടനകളുടെയും തമിഴ്നാട് സർക്കാരിന്റെയും വാദം പൂർത്തിയാക്കിയ സുപ്രീം കോടതി വിധി പറയൽ മാറ്റിവയ്‌ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here