ഭിന്നലിംഗക്കാരായ (transgender) കുട്ടികള്‍ക്കു ഹോര്‍മോണ്‍ ചികിത്സയും ആര്‍ത്തവം തടയാനുള്ള ചികിത്സയും ശസ്ത്രക്രിയയും നിരോധിക്കുന്ന ബില്‍ ടെക്‌സസ് സംസ്ഥാന നിയമസഭ പാസാക്കി. ഡെമോക്രാറ്റുകളുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് റിപ്പബ്ലിക്കന്‍ ഭൂരിപക്ഷ സഭ ബില്‍ അംഗീകരിച്ചത്. കുട്ടികള്‍ക്കു ലിംഗമാറ്റ ശസ്ത്രക്രിയയും അനുബന്ധ ചികിത്സകളും നിരോധിക്കുന്ന ഏറ്റവും വലിയ സംസ്ഥാനമായി ടെക്‌സസ്.

ഭിന്നലിംഗക്കാരെ ലക്ഷ്യം വച്ചു മറ്റു പല നിയമങ്ങളും ടെക്‌സസ് കൊണ്ടുവരുന്നുണ്ട്. കായിക താരങ്ങള്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ ലിംഗത്തില്‍ തന്നെ മത്സരിക്കണമെന്നൊരു നിയമം ബുധനാഴ്ച പാസാക്കുകയുണ്ടായി. ലിംഗമാറ്റ ശസ്ത്രക്രിയ തടയാനുള്ള നീക്കം വലിയ പ്രതിഷേധം വിളിച്ചു വരുത്തിയിരുന്നു. ഹൗസില്‍ ചര്‍ച്ച നടക്കുമ്പോള്‍ പുറത്തു പ്രകടനക്കാരെ അറസ്റ്റ് ചെയ്തു. ബില്‍ പാസാക്കുന്നത് എതിരാളികള്‍ വൈകിപ്പിച്ചു.

ബില്‍ പാസാകുന്നതിനു മുന്‍പ് തന്നെ ഭിന്ന ലിംഗക്കാരായ കുട്ടികള്‍ക്കു മെഡിക്കല്‍ സഹായം അധികൃതര്‍ തടഞ്ഞിരുന്നു. അത്തരം ചികിത്സ ലഭിക്കുന്ന കുട്ടികളുടെ മാതാപിതാക്കളുടെ മേല്‍ കുട്ടികളെ ദുരുപയോഗം ചെയ്തുവെന്ന കുറ്റം ചുമത്താന്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗ്രെഗ് ഐബട്ട് കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു. ചില കുടുംബങ്ങള്‍ അതെ തുടര്‍ന്നു ടെക്‌സസ് വിട്ടു പോവുക വരെ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here