ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാവെന്ന സ്ഥാനത്തേക്ക് ഇന്ത്യ വളര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ആഗോള ഗവേഷണ സ്ഥാപനമായ കൗണ്ടര്‍പോയിന്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മൊബൈല്‍ ഫോണ്‍ കയറ്റുമതി രംഗത്ത് ഇന്ത്യ 23 ശതമാനം കോംപോണ്ട് ആനുവല്‍ ഗ്രോത്ത് റൈറ്റ് (സിഎജിആര്‍) രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ ‘മേക്ക് ഇന്‍ ഇന്ത്യ’പദ്ധതിയുടെ കീഴില്‍ ഇന്ത്യയില്‍ 2014-2022 കാലയളവില്‍ ആഭ്യന്തരമായി നിര്‍മ്മിച്ച മൊബൈല്‍ ഫോണുകളുടെ എണ്ണം 200 കോടി കവിഞ്ഞുവെന്നും റിപ്പോര്‍ട്ട് ചൂണ്ടി കാട്ടുന്നു.

ആഭ്യന്തരവിപണിയില്‍ വര്‍ദ്ധിച്ച മൊബൈല്‍ ആവശ്യകത, ഡിജിറ്റല്‍ സാക്ഷരതയുടെ വളര്‍ച്ച, ഉത്പാദന രംഗത്ത് സര്‍ക്കാര്‍ പിന്തുണ എന്നിവ ഈ വളര്‍ച്ചയെ സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പ്രാദേശിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി ഘട്ടം ഘട്ടമായുള്ള പരിപാടികള്‍, മേക്ക് ഇന്‍ ഇന്ത്യ പദ്ധതി, പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്, ആത്മ-നിര്‍ഭര്‍ ഭാരത് തുടങ്ങി നിരവധി സര്‍ക്കാര്‍ പദ്ധതികള്‍ ഈ നേട്ടത്തിന് കാരണമായി. സമീപ വര്‍ഷങ്ങളിലെ ഈ പദ്ധതികള്‍ ആഭ്യന്തരമായി മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തില്‍ വലിയ കുതിച്ചുചാട്ടത്തിന് വഴിവച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here