ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെട്ട പൊതുപ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന് അമികസ് ക്യൂറി റിപ്പോര്‍ട്ട്. മുതിര്‍ന്ന അഭിഭാഷകനായ വിജയ് ഹസാരികയാണ് സുപ്രീംകോടതിയില്‍ അഭിപ്രായമറിയിച്ചത്. അഴിമതിക്കേസില്‍ ഉള്‍പ്പടെ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് ആറു വര്‍ഷത്തിന് ശേഷം മല്‍സരിക്കാമെന്നതിനോടാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ വിയോജിച്ചിരിക്കുന്നത്. ഇത്തരത്തില്‍ മത്സരിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ആറു വര്‍ഷത്തെ വിലക്കിന് പകരം സ്ഥിരം വിലക്കാണ് വേണ്ടെതെന്നാണ് നിര്‍ദേശം. നിയമനിര്‍മാണ സഭകളിലെ അംഗത്വം പവിത്രമാണ്. കുറ്റം ചെയ്തുവെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ശിക്ഷിക്കപ്പെട്ടവര്‍ അയോഗ്യതയ്ക്ക് ശേഷം തല്‍സ്ഥാനം വഹിക്കുന്നത് ധാര്‍മ്മികതയല്ലെന്ന് 19–ാമത് റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 ല്‍ അശ്വനി കുമാര്‍ ഉപാധ്യായ ഫയല്‍ ചെയ്ത പൊതു താല്പര്യ ഹര്‍ജിയിലാണ് അമികസ് ക്യൂറി നിലപാട് അറിയിച്ചത്. ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പിന്‍റെ ഭരണഘടനാ സാധുതയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here