ക്രിമിനല്‍ നിയമങ്ങളുടെ പരിഷ്ക്കാരം തിടുക്കപ്പെട്ടുവേണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്‍ററി സമിതിയെ അറിയിച്ചു. പൗരന്മാരെ ജീവിതത്തെ ഏറെ ബാധിക്കുന്നതായതിനാല്‍ തിടുക്കപ്പെട്ട് പരിഷ്ക്കാരം നടപ്പാക്കരുെതന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. വിഷയത്തില്‍ അഭിപ്രായം േതടാന്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് യു.യു ലളിത്, സുപ്രീംകോടതി മുന്‍ ജഡ്ജ് മദന്‍ ലോക്കുര്‍, നിയമജ്ഞന്‍ ഫാലി നരിമാന്‍ തുടങ്ങി 16 വിദഗ്ധരുടെ പട്ടിക പ്രതിപക്ഷം കൈമാറി.

എല്ലാ അഭിപ്രായങ്ങളും ക്രോഡീകരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ 18 മാസമെങ്കിലും വേണമെന്നും പ്രതിപക്ഷം പറയുന്നു. ഡിജിറ്റല്‍വല്‍ക്കരണം അടക്കം ബില്ലുകളിലെ പല വ്യവസ്ഥകളെയും പരിഷ്ക്കരണത്തെയും പ്രതിപക്ഷം പിന്തുണച്ചിട്ടുണ്ട്.

െഎപിസി, സിആര്‍പിസി, തെളിവു നിയമം എന്നിവ പരിഷ്ക്കരിക്കാന്‍ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിലാണ് അവതരിപ്പിച്ചത്. ബില്ലുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്ന് മാസമാണ് ബിജെപി എംപി ബ്രിജ്‍ ലാല്‍ അധ്യക്ഷനായ പാര്‍ലമെന്‍ററി സമിതിക്ക് അനുവദിച്ചത്. എന്നാല്‍ 18 മാസമെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വേണമെന്നാണ് പ്രതിപക്ഷത്തിന്‍റെ വാദം. സമിതിയുടെ അടുത്ത യോഗം വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയും ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here