പാര്‍ലമെന്‍റില്‍ ചോദ്യം ഉന്നയിക്കാന്‍ വ്യവസായിയില്‍ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ടിഎംസി എംപി മഹുവ മൊയ്ത്രയോട് ചൊവ്വാഴ്ച്ച ഹാജരാകാന്‍ എത്തിക്സ് കമ്മിറ്റി നിര്‍ദേശിച്ചു. മഹുവയ്ക്കെതിരായ ആരോപണം ഗുരുതരമാണെന്ന് ബിജെപി എംപി വിനോദ് കുമാര്‍ സോണ്‍കര്‍ അധ്യക്ഷനായ എത്തിക്സ് കമ്മിറ്റി ഇന്നത്തെ യോഗത്തില്‍ വിലയിരുത്തി. വിഷയത്തില്‍ അന്വേഷണം വേണമെന്ന് ലോക്സഭാ സ്പീക്കറോട് ആവശ്യപ്പെട്ട ബിജെപി എംപി നിഷികാന്ത് ദുബെയും മഹുവയ്ക്കെതിരെ പരാതി നല്‍കിയ അഭിഭാഷകന്‍ ജയ് ആനന്ദ് ദെഹാദ്റായിയും എത്തിക്സ് കമ്മിറ്റി മുന്‍പാകെ ഇന്ന് മൊഴി നല്‍കി.

മഹുവയുടെ പാര്‍ലമെന്‍റ് ലോഗിന്‍ െഎഡിയും പാസ്‍വേര്‍ഡും ദുരുപയോഗം ചെയ്യപ്പെട്ടുവെന്നത് അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെയും െഎടിമന്ത്രാലയത്തിന്‍റെയും ഇടപെടല്‍ എത്തിക്സ് കമ്മിറ്റി ആവശ്യപ്പെടും. മഹുവയും വിവാദങ്ങളുടെ കേന്ദ്രബിന്ദുവായ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയും തമ്മിലെ ആശയവിനിമയം ഉള്‍പ്പെടെ എത്തിക്സ് കമ്മിറ്റി പരിശോധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here