ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തില്‍ തെളിവ് ഹാജരാക്കാന്‍ കാനഡയോട് വീണ്ടും ആവശ്യപ്പെട്ട് ഇന്ത്യ. ഇന്ത്യന്‍ ഏജന്‍റുമാരാണ് കൊലയ്ക്ക് പിന്നിലെന്ന് കാനഡ ആരോപിച്ചിരുന്നു. കനേഡിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ ആവശ്യമുന്നയിച്ചത്. നിജ്ജറെ കൊന്നതിന് കൃത്യമായ തെളിവ് കാനഡയോ സഖ്യരാജ്യങ്ങളോ ഇതുവരെ നല്‍കിയിട്ടില്ല. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശം പ്രത്യാഘാതങ്ങളുണ്ടാക്കിയെന്നും ഇന്ത്യന്‍ സ്ഥാനപതി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here