ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ റെസ്റ്റോറന്‍റിന് എതിരെ പ്രതിഷേധവുമായി യുവാവ്. മുണ്ടുടുത്ത് വന്നതിനാൽ വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്‍റില്‍ തനിക്ക് പ്രവേശനം നിഷേധിച്ചുവെന്നാണ് തമിഴ്നാട് സ്വദേശിയായ യുവാവിന്റെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു. റെസ്റ്റോറന്റിന്റെ ഡ്രസ് കോഡ് പാലിക്കാത്തതിന്റെ പേരിലാണ് പ്രവേശനം നിഷേധിച്ചതെന്ന് യുവാവ് പറയുന്നു.

ജുഹുവിലെ കോലിയുടെ വണ്‍ 8 കമ്യൂണിന് എതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ യുവാവ് പങ്കുവെച്ച വിഡിയോയില്‍ റസ്റ്റോറന്‍റിന്റെ പ്രവേശന കവാടത്തില്‍ വെച്ച് തന്നെ യുവാവിനെ തടയുന്നത് കാണാം. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോ 10 ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു. വെള്ള ഷര്‍ട്ടും മുണ്ടുമാണ് യുവാവ് ധരിച്ചിരിക്കുന്നത്. വണ്‍8 കമ്യൂണിന്റെ പ്രവേശന കവാടത്തില്‍ വെച്ച് തന്നെ ജീവനക്കാര്‍ തടഞ്ഞത് ഡ്രസ് കോഡ് കാരണമാണെന്ന് യുവാവ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here