മിഗ്ജോം ചുഴലിക്കാറ്റ് ചെന്നൈ തീരത്ത് നിന്നും 90 കിലോമീറ്റർ അകലെ. ഇതോടെ തിരുവള്ളൂർ, ചെന്നൈ, ചെങ്കൽപേട്ട്, കാഞ്ചീപുരം ജില്ലകളിൽ ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. 100 കിലോമീറ്റർ വരെ വേഗത്തിൽ വീശിയിരുന്ന കാറ്റ്, ഇപ്പോൾ 115 കിലോമീറ്റർ വേഗത്തിൽ വീശുന്ന തീവ്രചുഴലിക്കാറ്റായി മാറി.

ചെന്നൈ ഇ.സി.ആറിൽ മതിൽ ഇടിഞ്ഞ് വീണ് 2 ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. വേലഞ്ചേരിയിൽ കെട്ടിടം തകർന്നുവീണ് ആറു പേർക്ക് പരുക്കേറ്റു. ചെന്നൈ ജില്ലയിലുള്ള 6 പ്രധാന ഡാമുകളും, റിസർവോയറുകളും 98 ശതമാനവും നിറഞ്ഞു. ഇതോടെ ദുരിതാശ്വാസ വകുപ്പ് മന്ത്രി രാമചന്ദ്രന്റെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേരുകയാണ്. തമിഴ്നാട്ടിൽ 5000 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ചുഴലിക്കാറ്റ് നാളെ പുലർച്ചെ ആന്ധ്ര തീരത്താണ് കര തൊടുക.

LEAVE A REPLY

Please enter your comment!
Please enter your name here