കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍ 379 കോടി രൂപ അനുവദിച്ചു. കലൂര്‍ ജെ.എല്‍.എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷന് മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ നീളുന്ന പിങ്ക് ലൈന്‍ പദ്ധതിക്കാണ് തുക. പദ്ധതിയുടെ പുതുക്കിയ അടങ്കല്‍ തുകയ്ക്ക് ഭരണാനുമതി നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. നിര്‍മാണ ടെന്റര്‍ ഈ മാസം പന്ത്രണ്ടിന് തുറക്കും.
കൊച്ചി മെട്രോയെ സംസ്ഥാനത്തിന്റെ ഐ.ടി തലസ്ഥാനമായ ഇന്‍ഫോപാര്‍ക്കുമായി ബന്ധിപ്പിക്കുന്ന പിങ്ക് ലൈന്‍ പദ്ധതിക്ക് ആകെ ചെലവ് 1975 കോടി രൂപയാണ്. ഇതില്‍ 555.18 കോടി സംസ്ഥാന സര്‍ക്കാരിന്റെ വിഹിതവും, 338.75 കോടിരൂപ കേന്ദ്രസര്‍ക്കാര്‍ വിഹിതവുമാണ്. 1016 കോടിരൂപ എ.ഐ.ഐ.ബി വായ്പയാണ്. സംസ്ഥാന സര്‍ക്കാര്‍ വിഹിതത്തില്‍നിന്നുള്ള 379 കോടി രൂപയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.