ഒട്ടാവ:ഇന്ത്യയെ ‘വിദേശ ഭീഷണി’യായി വിശേഷിപ്പിച്ച് കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ്. കനേഡിയന്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ ഇടപെടാന്‍ സാധ്യതയുണ്ടെന്നും ഏജന്‍സി അടുത്തിടെ പുറത്തുവിട്ട രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തെ തിരഞ്ഞെടുപ്പില്‍ ഇന്ത്യ ഇടപെടാന്‍ സാധ്യതയുണ്ടെന്നാണ് ഉയര്‍ത്തുന്ന ആരോപണം. വ്യാഴാഴ്ച മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍തി. കാനഡയുടെ ശക്തമായ ജനാധിപത്യ സ്ഥാപനങ്ങളെയും പ്രക്രിയകളെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗരൂകരാകണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019, 2021 ഫെഡറല്‍ തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യയുടെ ഇടപെടലുകളെക്കുറിച്ച് അടുത്തിടെ കാനഡ അന്വേഷണം ആരംഭിച്ചിരുന്നു.

കനേഡിയന്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടതിന് ചൈനയ്‌ക്കെതിരെ നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. 2023 ഫെബ്രുവരി 24ന് പുറത്തിറങ്ങിയ വിദേശ ഇടപെടലുകളെ കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ചൈനയെ കുറിച്ച് പരാമര്‍ശമുള്ളത്. റിപ്പോര്‍ട്ടില്‍ ചൈനയെ ഭഏറ്റവും പ്രധാന ഭീഷണിന്ത എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ചൈനീസ് സര്‍ക്കാരിനോട് അടുപ്പം പുലര്‍ത്തുന്ന സ്ഥാനാര്‍ത്ഥികളെ പിന്തുണച്ച് കാനഡയിലെ തിരഞ്ഞെടുപ്പില്‍ ചൈന ഇടപെട്ടുവെന്ന് അവകാശപ്പെടുന്ന രഹസ്യാന്വേഷണ രേഖകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ വര്‍ഷം ഒരു പൊതു അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here