ജയ്പൂര്‍: രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ രോഗിയെ ബലാത്സംഗം ചെയ്തതായി പരാതി. ഐസിയുവില്‍ പ്രവേശിപ്പിച്ച 24 കാരിയായ യുവതിയെ നഴ്‌സിംഗ് അസിസ്റ്റന്റ് ബലാത്സംഗം ചെയ്തതായാണ് ആരോപണം. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഐസിയുവില്‍ ചികിത്സ നല്‍കി വന്നത്. പുലര്‍ച്ചെ നാല് മണിയോടെ പ്രതിയായ ചിരാഗ് യാദവ് യുവതി ബലാത്സംഗം ചെയ്തതായി പൊലീസ് പറയുന്നു.

ഐസിയുവിലെ അലാറം വഴി പുറത്തുള്ളവരെ വിവരമറിയിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതി തന്നെ അബോധാവസ്ഥയിലാക്കാന്‍ കുത്തിവയ്പ്പ് നല്‍കിയെന്നും യുവതി പറഞ്ഞു. ഭര്‍ത്താവ് മൊബൈലില്‍ വിളിച്ചപ്പോഴാണ് യുവതി പീഡനവിവരം കുടുംബത്തെ അറിയിച്ചത്. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതി കട്ടിലിനരികിലെ കര്‍ട്ടന്‍ വലിച്ചിടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാമെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here