മുംബൈ: സര്‍ക്കാര്‍ ജോലിക്കായി വിദ്യാസമ്പന്നരായവര്‍ പരക്കം പായുകയാണ്. എന്തെങ്കിലും ജോലികിട്ടിയാല്‍ മതിയെന്ന അവസ്ഥയിലാണ് യുവജനത. അതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് മുംബൈയില്‍ കാണുന്നത്. ഇവിടെ പോര്‍ട്ടര്‍ തസ്തികയിലേക്ക് അപേക്ഷ അയച്ച് കാത്തിരിക്കുന്നത് ചില്ലറക്കാരല്ല. ബിരുദധാരികളും എംഫില്ലുകാരുമാണ്. ആകെയുള്ളതോ അഞ്ച് ഒഴിവുകളും. ജോലിക്ക് വേണ്ട കുറഞ്ഞ യോഗ്യത നാലാം ക്ലാസാണ്.

984 ബിരുദധാരികളും അഞ്ച് എംഎഫില്‍ ബിരുദക്കാരും അപേക്ഷിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് വ്യക്തമാക്കിയത്. അഞ്ച് ഒഴിവുകളിലേക്ക് ആകെ 2,424 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ അഞ്ച് എംഫില്ലുകാര്‍, ഒമ്പത് പിജി ഡിപ്ലോമക്കാര്‍, 109 ഡിപ്ലോമക്കാര്‍, 253 ബിരുദാനന്തര ബിരുദക്കാര്‍ എന്നിവരാണ് ഉള്ളത്. മഹാരാഷ്ട്ര പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ സെക്രട്ടറി രാജേന്ദ്ര മന്‍ഗ്രുള്‍ക്കര്‍ പറഞ്ഞു. അപേക്ഷകരില്‍ 605 പേര്‍ പന്ത്രണ്ടാം ക്ലാസും 282 പേര്‍ പത്താംക്ലാസും പാസ്സായിട്ടുണ്ട്.

ഓഗസ്റ്റിലാണ് ക്ലാസ് ഡി പോസ്റ്റിലേക്കുള്ള പരീക്ഷ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പോര്‍ട്ടര്‍ തസ്തികയിലേക്ക് എംപിഎസ്‌സി അപേക്ഷ ക്ഷണിച്ചത്. 33 വയസ്സാണ് പ്രായപരിധി. ഉദ്യോഗാര്‍ത്ഥികളുടെ ഭാഷാവൈദഗ്ദ്ധ്യം, കണക്കിലെ മികവ് എന്നിവയാണ് എഴുത്തുപരീക്ഷയിലൂടെ പരിശോധിക്കപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here