മുംബൈ: ക്രിക്കറ്റ് കളത്തിലെ പ്രകടനങ്ങള്‍ക്ക് നിരവധി ട്രോഫികള്‍ കരസ്ഥമാക്കിയിട്ടുള്ള താരമാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗ് എന്ന വീരു. തന്റെ ഷോകേസില്‍ നിരവധി മാന്‍ ഓഫ് ദി മാച്ച്, സീരിസ്, പുരസ്‌കാരങ്ങളും അര്‍ജ്ജുന അവാര്‍ഡ് ട്രോഫിയും തുടങ്ങി വിലമതിക്കാനാകാത്ത ഒരു കൂട്ടം ട്രോഫികള്‍ സെവാഗ് കാത്തുവെച്ചിട്ടുണ്ട്.
veeru

ആ ട്രോഫികളുടെ കൂട്ടത്തിലേക്ക് കഴിഞ്ഞ ദിവസം ഒന്നുകൂടി വീരു ചേര്‍ത്തുവെച്ചു. അത് കളിക്കളത്തിലെ പ്രകടനത്തിനുള്ളതല്ല. മറിച്ച് ജീവിതത്തിലെ പ്രകടനത്തിന് ഉള്ളതാണ്. ഏറ്റവും മികച്ച അച്ഛനുള്ള ഓസ്‌കര്‍ ട്രോഫി. നല്‍കിയതാരെന്നല്ലെ മറ്റാരുമല്ല, വീരുവിന്റെ സ്‌നേഹ സമ്പന്നരായ കുട്ടികള്‍ തന്നെ.

ഇക്കഴിഞ്ഞ ഫാദേഴ്‌സ് ഡേയിലാണ് മക്കളായ ആര്യവീര്‍, വേദാന്ത് എന്നിവര്‍ ചേര്‍ന്ന് ഓസ്‌കറിന്റെ മാതൃകയിലുള്ള ട്രോഫി മികച്ച അച്ഛന് സമ്മാനിച്ചത്. ട്രോഫിയുടെ ഫോട്ടോ ട്വിറ്ററിലൂടെ വീരു തന്നെയാണ് പുറത്തുവിട്ടത്. മികച്ച അച്ഛനുള്ള ഓസ്‌കര്‍ ഇന്ന് ആര്യവീര്‍, വേദാന്ത് എന്നിവരില്‍ നിന്ന് ലഭിച്ചു. എന്റെ ജീവിതത്തില്‍ അവരെ ലഭിച്ചതിലൂടെ ഞാന്‍ ശരിക്കും ആനുഗ്രഹിക്കപ്പെട്ടിരിക്കുകയാണ്. വീരു ട്വിറ്ററില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here