പാര്‍ട്ടിയില്‍ കുടുംബപ്രശ്‌നം തുടരുന്നതിനിടയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് സംസ്ഥാന ഗവര്‍ണര്‍ റാം നായിക്കുമായി കൂടിക്കാഴ്ച നടത്തി.

സംസ്ഥാന വനം വകുപ്പ് മന്ത്രി പവന്‍ പാണ്ടെയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്തായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ ശിവ്പാല്‍ യാദവ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

പാര്‍ട്ടിയും കുടുംബവും ഒറ്റക്കെട്ടാണെന്നും പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചതായും കഴിഞ്ഞ ദിവസം പാര്‍ട്ടി ആസ്ഥാനത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുലായം സിങ് പറഞ്ഞിരുന്നു.എന്നാല്‍ ഇതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രി അഖിലേഷ് യാദവുമായി അടുത്തു ബന്ധമുള്ള മന്ത്രിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
പാര്‍ട്ടിയും കുടുംബവും ഒറ്റക്കെട്ടെന്ന് മുലായം സിങ് യാദവ്.

പാര്‍ട്ടിയും കുടുംബവും ഒറ്റക്കെട്ടെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതായും പാര്‍ട്ടി ആസ്ഥാനത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ ശിവ്പാല്‍ യാദവ് പങ്കെടുത്തു അതേ സമയം അഖിലേഷ് യാദവ് പങ്കെടുത്തില്ല.

മുഖ്യമന്ത്രിയായ അഖിലേഷ് യാദവ് പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുകയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇന്നലെ നടന്ന യോഗത്തില്‍ അത് അഖിലേഷ് തന്നെ തള്ളിയിരുന്നു. പാര്‍ട്ടിക്കെതിരെ പുറത്തുനിന്ന് ഗൂഢാലോചന നടക്കുന്നതായും മുലായം ആരോപിച്ചു.അടുത്ത മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here