13,860 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തിയ ശേഷം ഒളിവില്‍പോയ ഗുജറാത്തിലെ വ്യവസായി മഹേഷ് ഷാ അറസ്റ്റില്‍. അഹമ്മദാബാദിലെ ഒരു ചാനല്‍ സ്റ്റുഡിയോയില്‍ തത്സമയ ഇന്റര്‍വ്യൂ നല്‍കുന്നതിനിടെ ആദായ നികുതിവകുപ്പാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം, തന്റെ കൈയിലുള്ളത് രാഷ്ട്രീയക്കാരുടേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും പണമാണെന്ന് മഹേഷ് ഷാ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ ഐഡിഎസ് പദ്ധതി പ്രകാരമാണ് മഹേഷ് ഷാ തന്റെ ആദായത്തിന്റെ കണക്കുകള്‍ വ്യക്തമാക്കിയത്. എന്നാല്‍ പദ്ധതി വ്യവസ്ഥപ്രകാരം നികുതിയുടെ ആദ്യഗഡുവായ 975 കോടി നവംബര്‍ 30നകം ഇയാള്‍ അടച്ചില്ല. ഇതേത്തുടര്‍ന്നാണു മഹേഷ് ഷായുടെ മുഴുവന്‍ ആദായവും കള്ളപ്പണമായി ആദായനികുതി വകുപ്പ് പ്രഖ്യാപിച്ചത്.

ഷായുടെ സ്ഥാപനങ്ങളിലും വീടുകളിലും ആദായനികുതി വകുപ്പ് അധികൃതര്‍ പരിശോധന ആരംഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാള്‍ മുങ്ങിയത്. അതേസമയം, സംസ്ഥാനത്ത് ആദായനികുതി വകുപ്പിന്റെ കള്ളപ്പണവേട്ടയില്‍ ഇതുവരെ 58 കോടിയുടെ നോട്ടുകള്‍ പിടിച്ചെടുത്തെന്നാണു കണക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here