ഉത്തരാഖണ്ഡിൽ ബിജെപിയിൽ പൊട്ടിത്തെറി. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ 33 വിമത നേതാക്കളെ സംസ്ഥാന നേതൃത്വം പുറത്താക്കി. നിയമസഭാ തെരഞ്ഞെടുപ്പിനു തയ്യാറെടുക്കുന്നതിനിടയിലാണ് ബിജെപിയിലെ പടലപ്പിണക്കം മറനീക്കി പുറത്തുവന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾക്കെതിരെ വിമതരായി മത്സരിക്കുന്നവരെയാണ് ബിജെപി പുറത്താക്കിയത്. പാർട്ടി സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് വിമതർ മത്സരംഗത്ത് വന്നത്. ഉത്തരാഖണ്ഡ് നിയമസഭ പിടിക്കുവാനുള്ള ബിജെപി നീക്കങ്ങൾക്കു കനത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ നടപടി.

ഈ മാസം 15 നാണ് ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുപിയിലെ മീററ്റില്‍ ആളില്ലാത്തതു കാരണം അമിത്ഷായുടെ റോഡ്ഷോ വേണ്ടെന്നു വെച്ചതും വന്‍ വാര്‍ത്തയായിരുന്നു. മീററ്റിലെ പദയാത്ര വേണ്ടെന്നു വച്ചതിനു പിന്നാലെ അമിത് ഷായുടെ എല്ലാ റോഡ്ഷോകളും വേണ്ടെന്ന് വെക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here