ന്യൂഡല്‍ഹി: ബിജെപിക്കുവേണ്ടി പ്രചാരണം നടത്താനും മോദി ചെലവഴിച്ചത് സര്‍ക്കാര്‍ പണം.ബിജെപിയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവാക്കിയതിന്റെ വിവരങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. മാദിയുടെ അനൗദ്യോഗിക യാത്രകള്‍ക്കായി വ്യോമസേനയ്ക്ക് നല്‍കിയ വിമാന വാടക 89 ലക്ഷം രൂപ. പ്രധാനമന്ത്രിയുടെ ഓഫീസാണ് തുക അടച്ചത്. വ്യോമസേനയുടെ വിമാനങ്ങളില്‍ മാത്രം യാത്ര ചെയ്തതിന്റെ തുകയാണിത്.
വ്യോമസേനയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്‍ ലോകേഷ് ബദ്ര നല്‍കിയ വിവരാകാശ അപേക്ഷയാണ് വ്യോമസേനയുടെ വെളിപ്പെടുത്തലിന് കാരണമായത്.
പ്രധാനമന്ത്രിയുടെ പാര്‍ട്ടിയായ ബിജെപിയാണ് തെരഞ്ഞെടുപ്പ് ചെലവുകള്‍ വഹിക്കേണ്ടത്. എന്നാല്‍ ഈ പണം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് നല്‍കപ്പെട്ടതെന്ന് അറിയുമ്പോള്‍ അത്ഭുതം തോന്നുന്നു.
2014 മെയ് മുതല്‍ 2017 ഫെബ്രുവരി വരെ 128 തവണയാണ് മോഡി ഇന്ത്യയ്ക്കകത്ത് വിമാനയാത്ര നടത്തിയത്. 1999ലെ നിരക്ക് കണക്കാക്കിയാണ് യാത്രച്ചെലവ് വിലയിരുത്തുന്നത്. 199ന് ശേഷം പ്രതിരോധമന്ത്രാലയം വിമാനനിരക്ക് പുതുക്കിയിട്ടില്ലാത്തതിനാലാണിത്. ഡല്‍ഹിഗൊരഖ്പൂര്‍ഡല്‍ഹി യാത്രക്കായി 31,000 രൂപയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അടച്ചത്. മാംഗ്ലൂര്‍കാസര്‍ഗോഡ്മാംഗ്ലൂര്‍ യാത്രയ്ക്ക് ചെലവായത് 7,818 രൂപയും. ാധാരണ വിമാനനിരക്ക് അനുസരിച്ച് ഇത് വളരെ കുറവാണെന്നാണ് സ്വകാര്യ വിമാനക്കമ്പനികളുടെ വിലയിരുത്തല്‍. ഡല്‍ഹിരോഹ്തക്‌സോനിപത്അമ്പല യാത്രയ്ക്ക് സാധാരണ നിരക്ക് ഒരു ലക്ഷം രൂപയാണ്. അനൗദ്യോഗിക യാത്രകളുടെ യഥാര്‍ത്ഥ ചെലവ് ഇതിനേക്കാള്‍ പലമടങ്ങാകുമെന്നാണ് കണക്കുകൂട്ടലുകള്‍.പ്രധാനമന്ത്രിയുടെ യാത്രകള്‍ക്ക് വിമാനങ്ങള്‍ തയ്യാറാക്കുന്നത് വ്യോമസേനയാണ്. ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഹെലികോപ്ടറുകളും ചെറുവിമാനങ്ങളും ഏര്‍പെടുത്തും.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ പാര്‍ട്ടി പണം അടച്ചിട്ടുണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം. കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ബിജെപി പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here