തിരുവനന്തപുരം:കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ തലസ്ഥാനത്ത്. ഒന്നിനു വൈകിട്ട് അഞ്ചിനു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ‘പടയൊരുക്കം’ ജാഥയുടെ ശംഖുമുഖത്തെ സമാപന സമ്മേളനത്തിലും പിറ്റേന്നു രാവിലെ ഒന്‍പതിന് ഇന്ദിരാഭവനില്‍ കോണ്‍ഗ്രസ് നേതൃസംഗമത്തിലും പങ്കെടുക്കും.

11ന് ആര്‍എസ്പിയുടെ ബേബി ജോണ്‍ ജന്മശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. ‘പടയൊരുക്ക’ത്തിന്റെ സമാപന സമ്മേളനത്തില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസനും ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയും അറിയിച്ചു. രാഹുല്‍ ഇതിനായി നാലുമണിക്കു തിരുവനന്തപുരത്തെത്തും. പിറ്റേന്ന് ഉച്ചയോടെ മടങ്ങും.

എ.കെ.ആന്റണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രമുഖ നേതാക്കളെല്ലാവരും ശംഖുമുഖത്തെ സമാപനസമ്മേളനത്തില്‍ പങ്കെടുക്കും. യുഡിഎഫിന്റെ ഇതുവരെയുള്ള ഒരു ജാഥയ്ക്കും ലഭിക്കാത്ത ആവേശവും സ്വീകരണവുമാണ് ‘പടയൊരുക്ക’ത്തിനു കിട്ടുന്നതെന്നു ഹസന്‍ പറഞ്ഞു.

കേന്ദ്ര– കേരള സര്‍ക്കാരുകള്‍ക്കെതിരെയുള്ള വികാരമാണു ജാഥ പ്രതിഫലിപ്പിക്കുന്നത്. 29നു രാവിലെ ജാഥ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും. 30നു വൈകിട്ട് വെള്ളറടയിലാണു നിയോജകമണ്ഡലം തല സ്വീകരണങ്ങളുടെ സമാപനം.

LEAVE A REPLY

Please enter your comment!
Please enter your name here