ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷന്റെ ഭാഗമായി അതിര്‍ത്തിയില്‍ പാക് സൈനികര്‍ക്ക് മധുരം കൈമാറുന്ന സൗഹൃദച്ചടങ്ങ് ഇന്ത്യ ഒഴിവാക്കി. അതാരി വാഗാ അതിര്‍ത്തിയില്‍ മധുരം കൈമാറുകയും പരസ്പരം ആശംസ അറിയിക്കുകയും ചെയ്തിരുന്ന പതിവാണ് ബിഎസ്എഫ് ജവാന്‍മാര്‍ ഒഴിവാക്കിയത്. അതിര്‍ത്തിയിലെ സംഘര്‍ഷം കണക്കിലെടുത്താണ് സൗഹൃദ ചടങ്ങ് ഇന്ത്യന്‍ സൈന്യം ഉപേക്ഷിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ ശര്‍മ സ്ഥിരീകരിച്ചിട്ടുണ്ട്. . ചടങ്ങ് ഉപേക്ഷിച്ചതിന് നിരവധി കാരണങ്ങളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രധാന ആഘോഷ ദിവസങ്ങളില്‍ അതിര്‍ത്തിയില്‍ ഇരു രാജ്യത്തിന്റെ സൈനികരും പരസ്പരം മധുരം കൈമാറുകയും ആശംസ അറിയിക്കുകയും പതിവുണ്ട്. നിയന്ത്രണരേഖയില്‍ ആഴ്ചകളായി തുടര്‍ന്നുവരുന്ന വെടിവെയ്പ്പാണ് ഈ സൗഹൃദ ചടങ്ങുകൂടി ഇല്ലാതാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here