ന്യൂഡല്‍ഹി: ബോഫോഴ്‌സ് കേസ് പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടി ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ബി.ജെ.പി നേതാവ് അജയ് അഗര്വാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.

ക്രിമിനല്‍ കേസുകളില്‍ മൂന്നാംകക്ഷികള്‍ക്ക് ഇടപെടാന്‍ കഴിയുമോയെന്ന് കഴിഞ്ഞതവണ കോടതി ആരാഞ്ഞിരുന്നു. ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ പന്ത്രണ്ട് വര്ഷത്തിനുശേഷം സി.ബി.ഐ സമര്‍പ്പിച്ച അപ്പീല്‍ കോടതിയുടെ മുന്നിലുണ്ട്. പുതിയ തെളിവുകള്‍ ലഭിച്ചെന്ന് കാണിച്ചാണ് സി.ബി.ഐ അപ്പീല്‍ സമര്‍പ്പിച്ചത്. രണ്ടായിരത്തി അഞ്ചിലാണ് ഹിന്ദുജ സഹോദരന്മാരെ അടക്കം മുഴുവന് പ്രതികളെയും വിചാരണ പോലുമില്ലാതെ ഡല്‍ഹി ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here