ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. ബിജെപി പിന്തുണച്ച പ്രതിഭാ റായിക്ക് തോല്‍വി. പുരോഗമന പക്ഷത്തിന്റെ ചന്ദ്രശേഖര്‍ കമ്പാര്‍ പുതിയ അധ്യക്ഷന്‍. 29 തിനെതിരെ 56 വോട്ടുകള്‍ക്കാണ് കമ്പാറിന്റെ  വിജയം.

അക്കാദമിയുടെ അധ്യക്ഷ സ്​ഥാനത്തെത്തുന്ന മൂന്നാമത്തെ കന്നഡ സാഹിത്യകാരനാണ്​ കമ്പാര്‍. 20 വര്‍ഷങ്ങള്‍ക്ക്​ ശേഷമാണ്​ കര്‍ണാടക സ്വദേശി അക്കാദമി ചെയര്‍മാന്‍ സ്​ഥാനത്തെത്തുന്നത്​. ഒഡിയ എഴുത്തുകാരി പ്രതിഭാറായിയ്ക്ക് പുറമെ മറാത്തി സാഹിത്യകാരന്‍ ബാലചന്ദ്ര വി. നെമദെയും സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്​ഥാനത്തേക്ക്​ മത്സരിച്ചിരുന്നു.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ അക്കാദമി തെരഞ്ഞെടുപ്പില്‍, സംഘപരിവാര്‍ അനുകൂലികളെ നാമനിര്‍ദേശത്തിലൂടെ സമിതിയില്‍ എത്തിക്കാനുള്ള നീക്കം നടന്നിരുന്നു.

പ്രഭാവര്‍മ്മ, ബലചന്ദ്രന്‍ വടക്കേടത്ത്, ഡോ. അജിത് കുമാര്‍ എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച്‌ വോട്ടെടുപ്പില്‍ പങ്കെടുത്തത്. പുതിയ ജനറല്‍ കൗണ്‍സില്‍ ചേര്‍ന്ന് വോട്ടെടുപ്പിലൂടെയാണ് അധ്യക്ഷന്‍, ഉപാധ്യക്ഷന്‍, ഭരണസമിതി അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here