മുംബൈ: രാജ്യത്തെ ബാങ്കുകളില്‍ 11,302 കോടിയിലധികം രൂപ അവകാശികളില്ലാതെ കിടക്കുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍. ആര്‍ബിഐയുടെ കണ്ണില്‍പ്പെട്ട ആനാഥ അക്കൗണ്ടുകളിലെ പണത്തിന്റെ കണക്കു മാത്രമാണ് ഇത്. കണക്കിലില്ലാത്ത കോടികള്‍ വേറെ വരും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ പണം അനാഥമായി കിടക്കുന്നത്. 1,262 കോടി രൂപയാണ് എസ്ബിഐയില്‍ ഉളളത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 1,250 കോടി രൂപയാണ് ഉളളത്. മറ്റു ബാങ്കുകളിലായി 7,040 കോടി രൂപയാണ് അവകാശികളില്ലാതെ കിടക്കുന്നത്.

മരിച്ച് പോയവരോ അല്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുളളവരോ ആയിരിക്കും ഈ പണം നിക്ഷേപിച്ചിട്ടുണ്ടാവുക എന്നാണ് ആര്‍ബിഐ ഉദ്യോഗസ്ഥന്‍ ചരണ്‍ സിങ് പറയുന്നത്. ബിനാമിയുടേയോ മറ്റ് അനധികൃതമായി നിക്ഷേപിച്ച പണമോ അല്ല ഇതെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യന്‍ ബാങ്കുകളില്‍ അക്കൗണ്ടുളള 100 ലക്ഷം കോടി പേരുടെ പണമാണിത്.

ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, കോട്ടക് മഹീന്ദ്ര, യെസ് ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്കുകളിലടക്കം 1,416 കോടി രൂപയാണ് ഇത്തരത്തില്‍ അവകാശികളില്ലാതെ കിടക്കുന്നത്. ഐസിഐസിഐയില്‍ 476 കോടി രൂപയാണ് ഉളളത്. കോട്ടക് മഹീന്ദ്രയില്‍ 151 കോടി രൂപയും ഉണ്ട്.

10 വര്‍ഷത്തില്‍ കൂടുതല്‍ ഉപയോഗം ഇല്ലാതെ കിടക്കുന്ന അക്കൗണ്ട് നിര്‍ജീവമാകുമെങ്കിലും അക്കൗണ്ടിലുളള പണത്തിന് അവകാശവാദം ഉന്നയിക്കാന്‍ നിക്ഷേപകനോ അക്കൗണ്ട് ഉടമയ്‌ക്കോ അവകാശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here