എസ് സി എസ്ടി ആക്ട് സംബന്ധിച്ച് സുപ്രീംകോടി പുറപ്പെടുവിച്ച ഉത്തരവിനെതിരെ പ്രതിഷേധവുമായി ദലിത് സംഘടനകള്‍ നടത്തുന്ന മാര്‍ച്ചുകള്‍ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയിരിക്കുന്നു. പലയിടങ്ങളിലും പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. മധ്യപ്രദേശില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. പഞ്ചാബ്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളെ സംഘര്‍ഷം കാര്യമായി ബാധിച്ചു. പഞ്ചാബില്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ സേവനം തേടിയിരുന്നു. അമൃത്സര്‍, ഭട്ടിന്‍ഡ, ജലന്ധര്‍ എന്നിവിടങ്ങളില്‍ വാളുകളും വടികളും ബേസ്‌ബോള്‍ സ്റ്റിക്കുകളുമായാണ് പ്രതിഷേധക്കാര്‍ നിരത്തിലിറങ്ങിയത്. രാത്രി 11 മണി വരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സ്‌കൂളുകള്‍ക്കും കോളേജുകകകു

മധ്യപ്രദേശിലെ മൊറീനയില്‍ ഒരു വിദ്യാര്‍ത്ഥി നേതാവ് അടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഗ്വാളിയോറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റെയില്‍ ഗതാഗതവും ദേശീയപാതകളിലെ ഗതാഗതവും പ്രതിഷേധക്കാര്‍ തടയുന്നുണ്ട്. നിരവധി വാഹനങ്ങള്‍ കത്തിച്ചു. ബിഹാര്‍, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു.

ബിഹാറില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയുവും പാര്‍ട്ടി ദേശീയ അധ്യക്ഷനും മുഖ്യമന്ത്രിയുമായ നീതീഷ് കുമാറും ദലിത് ഭാരത് ബന്ധിനെ പിന്തുണച്ച് രംഗത്തെത്തി. മറ്റൊരു സഖ്യകക്ഷി നേതാവും ലോക്ജനശക്തി പാര്‍ട്ടി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ രാംവിലാസ് പാസ്വാനും ദലിത് സംഘടനകളെ പിന്തുണക്കുന്നു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ദലിത് പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എസ് സി – എസ് ടി ആക്ട് ദലിത് വിഭാഗത്തില്‍ പെട്ടവര്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നതായി നിരീക്ഷിച്ച സുപ്രീംകോടതി, അറസ്റ്റും ജാമ്യവും അടക്കമുള്ള കാര്യങ്ങളില്‍ നിയമത്തിന്റെ പ്രധാനമായ രണ്ട് വ്യവസ്ഥകള്‍ പുനപരിശോധിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം.

LEAVE A REPLY

Please enter your comment!
Please enter your name here