കൊൽക്കത്ത: പശ്ചിമബംഗാളിൽ കടപ്പുറത്ത്​ കൂറ്റൻ തിമിംഗലം അടിഞ്ഞു. 35 അടിയോളം വലിപ്പമുള്ള തിമിംഗലത്തിൻെറ ജഡമാണ്​ കരക്കടിഞ്ഞത്​. കൊൽക്കത്തയിൽ നിന്ന്​ 150 കിലോമീറ്റർ അകലെ മന്ദർമാണി കടപ്പുറത്താണ്​ സംഭവം. പ്രദേശത്തെ ആദ്യ സംഭവമാണിതെന്ന്​ നാട്ടുകാർ പറയുന്നു.

തിമിംഗലത്തിൻെറ തലഭാഗം​ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. കൂടാതെ വാൽഭാഗത്ത്​ പരിക്കേറ്റ പാടുകളുമുണ്ടായിരുന്നു. ഇതെങ്ങനെയെന്ന്​ വ്യക്തമല്ല.

ഈസ്​റ്റ്​ മിഡ്​നാപുർ ജില്ല അധികൃതരും സ്ഥലത്തേക്കെത്തി. വനം വന്യജീവി വകുപ്പ്​, മത്സ്യ വകുപ്പ്​ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ബംഗാൾ തീരത്തെ പ്രശസ്​തമായ വിനോദ സഞ്ചാര കേന്ദ്രമാണ്​ മന്ദർമാണി കടപ്പുറം. കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുകയാണ്​ ഈ സ്ഥലം.

LEAVE A REPLY

Please enter your comment!
Please enter your name here